ശബരിമല സീസണില്‍ സ്പെഷല്‍ ട്രെയിനുകള്‍
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കൊല്ലം- ചെന്നൈ റൂട്ടില്‍ ശബരി സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചെന്നൈ കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (06041) ഈ മാസം 14 മുതല്‍ ജനുവരി 18 വരെ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും വൈകുന്നേരം 4.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് കൊല്ലം സെന്‍ട്രലിലെത്തും. തിരിച്ച് കൊല്ലം- ചെന്നൈ എക്സ്പ്രസ് (06042) ഈ മാസം 15 മുതല്‍ ജനുവരി 19 വരെ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാത്രി 10.30ന് കൊല്ലം ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെത്തും. ഈ വണ്ടികള്‍ക്ക് കാട്പാടി, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കൊല്ലം- ചെന്നൈ പ്രതിവാര സൂപ്പര്‍ഫാസറ്റ് എക്സ്പ്രസ് (06043) ഡിസംബര്‍ രണ്ടു മുതല്‍ ജനുവരി 13 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.10ന് കൊല്ലത്തെത്തും. തിരിച്ചുള്ള വണ്ടി (06044) ഡിസംബര്‍ നാലു മുതല്‍ ജനുവരി 15 വരെ എല്ലാ ഞായറാഴ്ചകളിലും ഉച്ചതിരിഞ്ഞ് 3.35ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.15ന് ചെന്നൈയിലെത്തും. ഈ വണ്ടികള്‍ക്ക് കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ചെന്നൈ എഗ്്മോര്‍- കൊല്ലം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (06045) ഈ മാസം 19 മുതല്‍ ജനുവരി 14 വരെ എല്ലാ ശനിയാഴ്ചകളിലും രാത്രി 10.40ന് ചെന്നൈ എഗ്്മോറില് നിന്ന് പുറപ്പെട്ട് പിറ്റേന്നു ഉച്ചയ്ക്ക് 2.15ന് കൊല്ലത്തെത്തും. തിരിച്ചുള്ള വണ്ടി (06046) ഈ മാസം 20 മുതല്‍ ജനുവരി 15 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 9.20ന് കൊല്ലത്തു നിന്നുപുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.40ന് ചെന്നൈ എഗ്മോറിലെത്തും. ഈ വണ്ടികള്‍ക്ക് ആര്‍ക്കോണം, കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (06047) ഈ മാസം 16 മുതല്‍ ജനുവരി 18 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.10ന് കൊല്ലത്തെത്തും. തിരിച്ചുള്ള വണ്ടി (06048) ഈ മാസം 17 മുതല്‍ ജനുവരി 19 വരെ എല്ലാ വ്യാഴാഴ്ചകളിലും രാത്രി 9.10ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെന്നൈ സെന്‍ട്രലിലെത്തും. ഈ വണ്ടികള്‍ക്ക് ആര്‍ക്കോണം, കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (06049) ഈ മാസം 22 മുതല്‍ ജനുവരി 17 വരെ എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്നുപുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.10ന് കൊല്ലത്തെത്തും. തിരിച്ചുള്ള വണ്ടി (06050) ഈ മാസം 23 മുതല്‍ ജനുവരി 18 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 9.10ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.30ന് ചെന്നൈ സെന്‍ട്രലിലെത്തും. ഈ വണ്ടികള്‍ക്ക് ആര്‍ക്കോണം, കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."