മയക്കുമരുന്നുമായി അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
ആലുവ: എക്സൈസ് സംഘം ആലുവ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധയിനം മയക്കുമരുന്നുമായി മൂന്ന്് പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികള്‍ പിടിയിലായി.
ആലുവ റെയില്‍വെ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നും 90 പൊതി ബ്രൗണ്‍ ഷുഗറുമായി ബബ്ലൂ ഹൊസൈന്‍ സെയ്ഖും, മിനിസിവില്‍ സ്റ്റേഷന് റോഡില്‍ നിന്ന് നൈഡ്രസെഫാം ഗുളികകളുമായി ബിമല്‍ മണ്ഡലിനേയും ഇരുപത് ഗ്രാം കഞ്ചാവുമായി റഫീക്കുല്‍ ഇസ്ലാമിനേയുമാണ് പിടികൂടിയത്.
ആലുവ എക്സൈസ് സി.ഐ എം.എസ്. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബ്രൗണ്‍ ഷുഗറുമായി പിടികൂടിയ ബബ്ലൂ ഹൊസൈന്‍ ആലുവ, പിറവം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന ആളാണ്. ഒരു ചെറിയ പൊതിക്ക ഇരുന്നൂറ് രൂപ വെച്ചാണ് പ്രതി വിറ്റിരുന്നത്.
ബിമല്‍ മണ്ഡല് പതിവായി മയക്കുമരുന്ന ഗുളികകളാണ് വിറ്റിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസിര്‍മാരായ പി അനീഷ് മോഹന്‍, എസ്. സുരേഷ്കുമാര്‍, എം.കെ കാര്ത്തികേയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ജി രാജേഷ്, ഷിവിന്‍, എം.ബി സജീവ്കുമാര്‍, ശശി ആചാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."