ഏരുകുളം ജലസ്രോതസാക്കി സംരക്ഷിക്കണമെന്നാവശ്യം ശക്തം
തിരൂരങ്ങാടി: കൊടിഞ്ഞിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഏരുകുളം സംരക്ഷിക്കണമെന്ന് നാട്ടുകാര്‍. പ്രദേശം വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള ഇരുകുളങ്ങളും ഒന്നാക്കി ശുദ്ധജല സംഭരണിയാക്കണമെന്ന ആവശ്യമുയരുന്നത്.
ഒരേക്കര്‍ പത്ത് സെന്റിലായി രണ്ട് ഭാഗമായാണ് നിലവില്‍ കുളം സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഒരു ഭാഗത്തെ കുളത്തില്‍ വെള്ളമുണ്ടെങ്കിലും രണ്ടാമത്തെ കുളത്തില്‍ വെള്ളം വറ്റിയ നിലയിലാണ്.
മുമ്പ് ഈ രണ്ട് കുളങ്ങളും ഒന്നായിരുന്നെങ്കിലും മധ്യത്തിലൂടെ ചക്കുംകുളം റോഡ് നിര്‍മിച്ചതിനാല്‍ വേര്‍തിരിക്കപ്പെടുകയായിരുന്നു. ശേഷം ഇവയില്‍ ഒരു ഭാഗത്തെ കുളം നവീകരിക്കുന്നതിന് മാത്രമാണ് ഫണ്ട് അനുവദിച്ചിരുന്നത്.
കുളങ്ങള്‍ രണ്ടായതോടെ നാട്ടുകാര്‍ക്ക് കാര്യമായ പ്രയോജനമൊന്നുമില്ല. എന്നാല്‍ മധ്യത്തിലൂടെയുള്ള റോഡ് ഒരുവശത്തേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ടുകുളങ്ങളും ഒന്നാക്കി ആഴം കൂട്ടി ജലസേചന പദ്ധതികള്‍ കൊണ്ടുവന്നാല്‍ കൊടിഞ്ഞി പ്രദേശത്തെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
വേനല്‍ക്കാലങ്ങളില്‍ ഏറെ കുടിവെള്ള പ്രശനം രൂക്ഷമാകുന്ന പ്രദേശങ്ങളിലൊന്നാണ് കൊടിഞ്ഞിയിലെ അല്‍അമീന്‍ നഗര്‍, ചുള്ളിക്കുന്ന്,മച്ചിങ്ങാത്താഴം, പനക്കത്താഴം, മങ്കടക്കുറ്റി, തിരുത്തി പ്രദേശങ്ങള്‍. ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്താണ് ഇവിടങ്ങളില്‍ കുടിവെള്ള പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചുവരുന്നത്. കടലുണ്ടിപ്പുഴയില്‍നിന്നു വെള്ളം ശുദ്ധീകരിച്ച് പഞ്ചായത്തിലുടനീളം വെള്ളം വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് 32 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി.
നാട് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കൊടിഞ്ഞി എരുകുളത്തെ ഇരുകുളങ്ങളും ഒരു കുളമാക്കി നവികരിച്ച് സംരക്ഷിക്കണമെന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
യു.എ റസാഖ്, ജാഫര്‍ പനയത്തില്‍, പൊറ്റാണിക്കല്‍ ഷമീര്‍, യു ഷാഫി, ഹക്കീം മൂച്ചിക്കല്‍, സക്കരിയ്യ ഇല്ലിക്കല്‍, എം.സി അന്‍വ്വര്‍, അഷ്‌റഫ് കരുവാട്ടില്‍, കെ അനസ്, കെ.കെ റഹീം, കെ മൊഹ്‌യുദ്ധീന്‍, കെ.കെ സാദിഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."