HOME
DETAILS
MAL
പാപ്പിനിശ്ശേരി മേല്‍പ്പാലം:മൂന്നു വീട്ടുകാര്‍ക്ക് വഴിയൊരുക്കാനുള്ള പ്രവൃത്തി തുടങ്ങി
backup
November 11 2016 | 05:11 AM
പാപ്പിനിശ്ശേരി: മൂന്നു വര്‍ഷമായി പാപ്പിനിശ്ശേരി മേല്‍പ്പാലം പ്രവൃത്തി കാരണം വഴി തടസ്സപ്പെട്ട വിജയലക്ഷ്മി, ഹന്നത്ത്, രഹിത എന്നിവരുടെ വീടുകളിലേക്ക് വഴിയൊരുക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ ദിവാകരന്റെ മേല്‍ നോട്ടത്തിലാണ് ജോലികള്‍ നടക്കുന്നത്.
ഹാജി റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്നിടത്ത് താമസിക്കുന്ന ഹന്നത്തിന്റെ വീടിനു മുമ്പിലുള്ള മില്ല് പൊളിച്ചു മാറ്റി.
മറ്റുള്ളവര്‍ക്കു കൂടി വഴിയൊരുക്കുന്നതിന് ഹന്നത്തിന്റെ വീടിനു മുന്നിലുളള സ്ഥലം വിട്ടു നല്‍കുകയും വിജയലക്ഷ്മി, രഹിത എന്നിവരുടെ വീടിനു മുന്നിലെ കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് അടുത്ത ദിവസങ്ങളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."