HOME
DETAILS
MAL
ശ്രീനഗറില്‍ ഏഴിടങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി
backup
November 11 2016 | 06:11 AM
ശ്രീനഗര്‍: പ്രശ്നങ്ങള്‍ തുടരുന്ന കശ്മീരില്‍ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നിയമം സംരക്ഷിക്കാനായി ഏഴിടങ്ങളിലാണ് കര്‍ഫ്യൂ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലിസ് അറിയിച്ചു.
വിഘടനവാദികളുടെ പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
നൗഹാട്ടയിലെ ജാമിയ മോസ്കിനു സമീപത്തുനിന്ന് വിഘടനവാദികള്‍ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച മോസ്കില്‍ പ്രാര്‍ഥന അനുവദിച്ചില്ല.
വിഘടനവാദി നേതാക്കളായ മിര്‍വൈസ് ഉമര്‍ ഫറൂഖിനെയും മുഹമ്മദ് യാസിന് മാലിക്കിനെയും കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അലിദ് അലി ഷാ ഗീലാനി വീട്ടുതടങ്കലിലാണ്.
അതേസമയം കശ്മിരില്‍ സംഘര്‍ഷത്തില്‍ ഇതുവരെ 95 ആളുകള്‍ മരിക്കുകയും 12,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."