ഡല്‍ഹിയില്‍ ഉപ്പിന്റെ വില കിലോയ്ക്ക് 300 കടന്നു; യു.പിയില്‍ 400 രൂപ
ന്യൂഡല്‍ഹി/ ലക്നൗ: ഉപ്പിന്റെ ലഭ്യത കുറഞ്ഞുവെന്ന വാര്‍ത്ത പരന്നതോടെ വില കുതിച്ചു കയറി. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജനങ്ങള്‍ ഉയര്‍ന്ന വില കൊടുത്ത് ഉപ്പു വാങ്ങാന്‍ തിരക്കു കൂട്ടി. ഡല്‍ഹിയില്‍ കിലോയ്ക്ക് 300 രൂപ കൊടുത്തും ഉത്തര്‍പ്രദേശില്‍ കിലോയ്ക്ക് 400 രൂപ നല്‍കിയും ആളുകള്‍ ഉപ്പുവാങ്ങി.
എന്നാല്‍ ഉപ്പിനു ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു. ഉപ്പിനു ക്ഷാമമില്ലെന്നും ജനങ്ങള്‍ക്ക് ഉപ്പ് നല്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
22 അവശ്യ സാധനങ്ങളുടെ വില നിലവാരം ദിനംപ്രതി പരിശോധിക്കുന്നുണ്ടെന്നും ഉപ്പിന് വില വര്‍ധിച്ചിട്ടില്ലെന്നും ഭക്ഷ്യ- ഉപഭോക്തൃ കാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഉപ്പിനു വില കൂടിയെന്ന കാര്യം ഡല്‍ഹ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."