മെഡിക്കല്‍ കമ്മിഷന്‍ പൊതുജനവിരുദ്ധം: ഐ.എം.എ
കൊച്ചി:കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പൊതുജനവിരുദ്ധമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേരള ഘടകത്തിന്റെ 59-ാം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്ക് പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളുവെന്നും അതിനാല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനെ ശക്തമായി എതിര്‍ക്കാനും യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നവംബര്‍ 16ന് ദേശീയ-സംസ്ഥാന തലത്തില്‍ സത്യാഗ്രഹങ്ങള്‍ സംഘടിപ്പിക്കും.ഇതിനു പുറമെ ബ്രാഞ്ച് തലത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഐ.എം.എ സംസ്ഥാന സമ്മേളനം പെരിയാര്‍ മെഡ്‌ഫെസ്റ്റ് നെടുമ്പാശേരി സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എ.വി ജയകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെ രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കമായി.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് കേരളത്തില്‍ നടപ്പാക്കുമ്പോള്‍ ചെറുകിട ആശുപത്രികളെ ബാധിക്കാത്ത രീതിയിലും ചികല്‍സാ ചെലവുകള്‍ ഉയരാത്ത തരത്തിലും നയരൂപീകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും യോഗം തീരുമാനിച്ചു.ഇന്ന് രാവിലെ 10 ന് 'പൊതുജനാരോഗ്യം- ആശങ്കാജനകമായ പ്രവണതകള്‍' എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടക്കും. അവയവ ദാനത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരും കുടുംബാംഗങ്ങളും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മത പത്രം ഒപ്പിട്ട് ഐ.എം.എ പ്രസിഡന്റിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."