ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ചതിനെതിരേ വിശദീകരണം തേടി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയതിനാണ് കേന്ദ്രസര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ടത്. അനുമതിയില്ലാത്ത കൊല്ലത്തെ സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയത് ചട്ടലംഘനമാണെന്നും അതിനാല്‍ ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കണമന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ജേക്കബ് തോമസിന്റെ വിശദീകരണം കേട്ട ശേഷം ഈ സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
വാങ്ങിയ ശമ്പളം തിരികെ നല്‍കിയെന്നും ചട്ട ലംഘനം നടന്നിട്ടില്ലെന്നുമായിരുന്നു വിശദീകരണം. നേരത്തെ ജേക്കബ് തോമസിനെതിരെ പരാതി നല്കിയ സത്യന് നവരൂരാണ് നടപടി അവസാനിപ്പിച്ചതിനെതിരെ വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇതേ സംഭവത്തില്‍ ജേക്കബ് തോമസിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ജേക്കബ് തോമസിനെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."