കേന്ദ്രത്തിനെതിരേ സി.പി.എമ്മുമായും സഹകരിക്കാന്‍ തയാര്‍: മമത
ന്യൂഡല്‍ഹി: ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം ഉള്‍പ്പെടെയുള്ള മുഴുവന്‍ കക്ഷികളുമായി സഹകരിക്കാന്‍ തയാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തും ജനവിരുദ്ധമാണ്.
സര്‍ക്കാരിനെതിരേ യോജിച്ച പ്രക്ഷോഭം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ധൃതിപിടിച്ച് നോട്ട് പിന്‍വലിക്കുന്നതിനു പിന്നില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്. യുവാക്കളെയും വൃദ്ധരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈയില്‍ മാത്രമേ കള്ളപ്പണമുള്ളൂ. എന്നാല്‍ അതിനായി ബാക്കി 99 ശതമാനം ആളുകളെയും പ്രയാസത്തിലാക്കുകയാണ്. കള്ളപ്പണക്കാര്‍ക്കു ഗുണമുള്ളതും സാധാരണക്കാര്‍ക്കു ഇരുട്ടടിയുമാണ് ഈ തീരുമാനം. രാജ്യത്തുടനീളമുള്ള വിപണികള്‍ ഇടിഞ്ഞു. കച്ചവടം വളരെ കുറഞ്ഞു.
പണം കൈയിലില്ലാത്തതിനാല്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്- മമത കൂട്ടിച്ചേര്‍ത്തു.
ഇന്നലെ കൊല്‍ക്കത്തയിലെ വിവിധ എ.ടി.എം കൗണ്ടറുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരിനില്ക്കുകയായിരുന്നവരെ സന്ദര്‍ശിച്ച മമത അവരുമായി സംസാരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."