കുമിഞ്ഞുകൂടുന്ന അസാധു നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ റിസര്‍വ് ബാങ്ക്
മുംബൈ: 500, 1000 രൂപ അസാധുവാക്കിയതോടെ സാധാരണ ജനങ്ങള്‍ക്കൊപ്പം തലവേദനയായിരിക്കുകയാണ് റിസര്‍വ് ബാങ്കിനും. രാജ്യത്തെ ബാങ്കുകളില്‍ ജനങ്ങള്‍ തിരിച്ചേല്പ്പിക്കുന്ന അസാധുവായ നോട്ടുകളുടെ സംഭരണവും നശീകരണവും വെല്ലുവിളിയായിരിക്കുകയാണ് റിസര്‍വ് ബാങ്കിന്.
റിസര്‍വ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ നോട്ടുകള്‍ കാലഹരണപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍തോതില്‍ അസാധുവായ നോട്ടുകള്‍ എങ്ങനെ നശിപ്പിക്കും എന്നതാണ് ആര്.ബി.ഐ നേരിടുന്ന വെല്ലുവിളി. ഇതു വരെയായി ഏകദേശം രണ്ടു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള നോട്ടുകളാണ് ജനങ്ങളില്‍ നിന്ന് ബാങ്കുകള്‍ ശേഖരിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്ത് ആകെ 17 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണുള്ളത്. ഇതില്‍ 22 ശതമാനവും 500, 1000 രൂപ നോട്ടുകളാണ്. അവയുടെ ആകെ മൂല്യം 15 ലക്ഷം കോടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ സാധാരണനിലയിലാവാന്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെ വേണ്ടിവരുമെന്നാണ് ധനവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."