ഏകോപന സമിതിക്കാര്‍ നശീകരണ വാസനയുള്ളവരെന്ന് ജയരാജന്‍
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരേ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ എം.എല്‍.എയുടെ രൂക്ഷ വിമര്‍ശനം. വ്യാപാരി വ്യവസായി ഏകോപന സമിതിക്കാര്‍ നശീകരണ വാസനയുള്ളവരാണെന്നും ഇവര്‍ക്ക് വ്യാപാര ചിന്തയില്ലെന്നും സാമ്പത്തിക താല്‍പര്യം മാത്രമേയുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം ആഭിമുഖ്യമുള്ള വ്യാപാര സംഘടനയായ വ്യപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം റബ്‌കോ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
1000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ ജനങ്ങള്‍ വല്ലാത്ത ദുരിതത്തിലാണ്. അതിനിടയിലാണ് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോവുന്നത്. അനിശ്ചിതകാല സമരം തുടങ്ങിയാല്‍ കമ്പോളങ്ങള്‍ അടയും. ഇത്തരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ദീര്‍ഘകാല സമരം നടത്തുന്നവര്‍ നശീകരണ വാസനകള്‍ ഉള്ളവരാണ്. നശീകരണ ചിന്തയുള്ള ഇത്തരക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."