പൊതുവിദ്യാഭ്യാസ അപചയത്തിന് കാരണം ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ തകര്‍ച്ച: ഡോ: വിജയകുമാര്‍
പാവറട്ടി: പൊതുവിദ്യാഭ്യാസ മേഖലയുടെ അപചയത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന് സ്‌ക്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ തകര്‍ച്ചയാണെന്ന് ചരിത്ര ഗവേഷകന്‍ ഡോ: വിജയകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു. പെരുവല്ലുര്‍ ഗവ: യു പി സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രക്ഷാകര്‍ത്യ സംഗമവും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പൊതുവിദ്യദ്യാസ മേഖലയില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ ആ ഭാഷയില്‍ ബിരുദം ഉള്ളവരല്ല. മറ്റെതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവരായിരിക്കും. അതു കൊണ്ട് തന്നെ ആ ഭാഷയുടെ നീതിശാസ്ത്രം അധ്യാപകര്‍ക്ക് അറിയില്ല. അങ്ങനെ വരുമ്പോഴാണ് ഭാഷയുടെ നിലവാരം തകരുന്നതും മറ്റ്് ഇംഗ്ലീഷ് മീഡിയം സ്‌ക്കുളുകള്‍ ഉയര്‍ന്നു വരുന്നതും.
സര്‍ക്കാരും ഈ വിഷയം വേണ്ടത്ര ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ഇദേഹം കുറ്റപ്പെടുത്തി. സ്‌ക്കൂളിന്റ ഭൗതിക സൗകര്യങ്ങളിലും ശ്രദ്ധ യുണ്ടാകണം.12 മാസവും സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ രാജ്യത്ത് സോളാര്‍ എനര്‍ജി ഉപയോഗപ്പെടുത്താതെ പ്രകൃതിയെ നശിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി ചര്‍ച്ച ചെയ്യുന്നത് ദു:ഖകരമാണെന്നും വിജയകുമാര്‍ മേനോന്‍ പറഞ്ഞു.
മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ ബിജു കുരിയാക്കോട്ട്, ഒ.എസ് പ്രദീപ്, പി.കെ രാജന്‍, ഇന്ദുലേഖ ബാജി, ഒ.എസ്.എ പ്രസിഡന്റ് എന്‍.കെ ഷംസുദീന്‍, എം.പി.ടി.എ പ്രസിഡന്റ് വിനിത ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സെമിനാറില്‍ പ്രോഗ്രാം ഓഫിസര്‍ ബെന്നി ജെയ്കമ്പ് വിഷയാവതരണം നടത്തി. മുല്ലശ്ശേരി എ.ഇ.ഒ.പി മണികണ്ഠ ലാല്‍ മോഡറേറ്റര്‍ ആയിരുന്നു. ചര്‍ച്ചയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജോ രജിസ്ട്രാര്‍ കെ.കെ സുരേഷ്, എഞ്ചിനിയറിങ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ: കെ.കെ ബാബു, അധ്യാപകന്‍ പ്രസാദ് കാക്കശ്ശേരി, പി.ടി.എ പ്രസിഡന്റ് എം.എല്‍ ചാക്കോച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."