പുളിങ്കുന്ന് മാര്‍ക്കറ്റ് ആശുപത്രി റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍
കുട്ടനാട്: പുളിങ്കുന്ന് ചന്ത മുതല്‍ താലൂക്കാശുപത്രി വരെയുള്ള അക്രമ റോഡിന്റെ അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച 27 ലക്ഷം രൂപ ഉപയോഗിച്ചാണ് അവസാനഘട്ട പണികള്‍ നടക്കുന്നത്. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ജങ്കാര്കടവു മുതല്‍ ആശുപത്രി വരെയുള്ള റോഡിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായതിനെത്തുടര്‍ന്ന് 1992 ലാണ് ആറ്റുതീരം വഴിയുള്ള റോഡിന് സമാന്തര റോഡ് എന്ന് ആശയത്തിനു തുടക്കമിട്ടത്. 1
100 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ആദ്യത്തെ വിവിധഘട്ടങ്ങള്‍ പൊതുമരാമത്ത വകുപ്പ്, പ്രകൃതി ദുരന്തനിവാരണ ഫണ്ട്, എം.പി ഫണ്ട്, വെളിയനാട് ബ്ലോക്കുപഞ്ചായത്ത് എന്നിവയുപയോഗിച്ചാണ് പൂര്‍ത്തിയാക്കിയിരുന്നത്.
അലക്സ് മാത്യു, ജോണ്‍ സി ടിറ്റോ, ജോളി ജോസഫ്, എ.എസ് വിശ്വനാഥന്, പി.ജെ ജോസഫ്, പനങ്ങാട് എന്നിവരുള്‍പ്പെടുന്ന സമിതിയാണ് റോഡ് പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."