ആനച്ചന്തം ആസ്വദിക്കണമെങ്കില്‍ ആനയിറങ്കലില്‍ എത്തണം
രാജാക്കാട്: ആനച്ചന്തം ആസ്വദിക്കണമെങ്കില്‍ ആനയിറങ്കല്‍ അണക്കെട്ടില്‍ എത്തണം. ജില്ലയിലെ തന്നെ പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രമായ ആനയിരങ്കലില്‍ ബോട്ടിംഗിനായി എത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് കുട്ടിയാനകളുമായി കൂട്ടമായിട്ടെത്തുന്ന കാട്ടാനകളാണ്.
അതുകൊണ്ട് തന്നെ മണിക്കൂറുകള്‍ ചിലവഴിച്ചതിന് ശേഷമാണ് സഞ്ചാരികള്‍ ഇവിടെ നിന്നും മടങ്ങുന്നത്.
ആനച്ചന്തം ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. നാട്ടിലായാലും, കാട്ടിലായാലും ആനെയകണ്ടാല്‍ ആരും നോക്കി നിന്നുപോകും.
ആ കാഴ്ച്ച പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ ആസ്വദിക്കണമെങ്കില്‍ ആനയിറങ്കലില്‍ തന്നെയെത്തണം. ഹൈഡല്‍ ടൂറിസം വിഭാഗം ഇവിടെ ബോട്ടിംഗ് ആരംഭിച്ചതോടെയാണ് ഇവിടേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ധിച്ചത്. സ്പീഡ് ബോട്ടിലും മറ്റും യാത്ര ചെയ്യുമ്പോള്‍ കാഴ്ച്ചയുടെ വിരുന്നൊരുക്കി കാട്ടാനകൂട്ടം മറുകരയില്‍ മേഞ്ഞ് നടക്കുന്നതും ജലശായത്തില്‍ നീന്തിക്കുളിക്കുന്നതും ആരെയും ആകര്‍ഷിക്കുന്ന കാഴ്ച്ചയാണ്. ബോട്ടിലിരുന്നതന്നെ ആനകള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നവരും നിരവധിയായണ്.
വനമേഖലയില്‍ വരള്‍ച്ച തുടങ്ങിയതിനാല്‍ വെള്ളം തേടിയാണ് കാട്ടാനക്കൂട്ടം ആനയിറങ്കല്‍ ജലാശയത്തിലേയ്ക്ക് എത്തുന്നത്.
എല്ലാ ദിവസ്സങ്ങളിലും ഇവിടെ കാഴ്ച്ചയുടെ വിരുന്നൊരുക്കി കുട്ടിക്കുറുമ്പന്മാരുമായി കാട്ടാനക്കൂട്ടം തലയെടുപ്പോടെ ആനചന്തത്തില്‍ നില്‍ക്കുന്നത് കാണുവാന്‍ കഴിയുന്നുണ്ട്. നിരവധി സ്വദേശ - വിദേശ വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."