ശാസ്ത്രകൗതുകങ്ങള്‍ മിഴിതുറന്നു
കെ.കെ സുധീരന്‍
വടകര: ശാസ്ത്രകൗതുകങ്ങളുടെ വിസ്മയ കാഴ്ചകളൊരുക്കി കോഴിക്കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിന് മടപ്പള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍ അധ്യക്ഷനായി. കെ. പാപ്പൂട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്.എസ്.ഇ എക്‌സ്‌പോയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് നിര്‍വഹിച്ചു. ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, കിഴക്കയില്‍ ഗോപാലന്‍, പി. പ്രസീത, വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ എം ശെല്‍വമണി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദന്‍ മണിയോത്ത്, മടപ്പള്ളി ജി.വി.എച്ച്.എസ് പ്രിന്‍സിപ്പല്‍ ദിനേശന്‍ കരുവാങ്കണ്ടി, മടപ്പള്ളി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി.കെ നിഷ, ടി.എം രാജന്‍, ചോമ്പാല എ.ഇ.ഒ ടി.പി സുരേഷ്ബാബു, എന്‍.പി അനില്‍കുമാര്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളിലായി ജില്ലയിലെ 15000ത്തിലധികം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇതോടൊപ്പം നടക്കുന്ന വി.എച്ച്.എസ്.ഇ എക്‌സ്‌പോയില്‍ കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടകര വൊക്കേഷന്‍ മേഖലയിലെ 40 സ്‌കൂളുകളാണ് പങ്കെടുക്കുന്നത്. 35 വ്യത്യസ്ത കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ 45ഓളം സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ അണിനിരന്നിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി നടക്കുന്ന വി.എച്ച്.എസ്.ഇ എക്‌സ്‌പോ ഇന്നു സമാപിക്കും. റവന്യു ജില്ലാ ശാസ്‌ത്രോത്സവം 17നാണ് സമാപിക്കുക.
മത്സരവിജയികള്‍
സയന്‍സ് ഫെയര്‍ യു.പി വിഭാഗം: 1. എയിഞ്ചല്‍ ജേക്കബ് (എ.ജെ.ജെ.എം.എച്ച്.എസ് ചാത്തന്‍ങ്കോട്ട് നട), 2. അജയ്‌രാജ് (സെന്റ് ജോസഫ് ബോയ്‌സ് എച്ച്.എസ്.എസ് കോഴിക്കോട്), 3. അലിന്‍ അനില്‍(പ്രസന്റേഷന്‍ എച്ച്.എസ്.എസ് ചേവായൂര്‍). ഐ.ടി എച്ച്.എസ്.എസ് വിഭാഗം- 1. ആബിദ് ഹുസൈന്‍ എസ്. (ജി.എച്ച്.എസ്.എസ് മെഡിക്കല്‍ കോളജ് കാംപസ്), 2. അജ്വാദ് ജുമാന്‍ പി.സി (റഹ്മാനിയ്യ സ്‌കൂള്‍ ഫോര്‍ ഹാന്‍ഡി കാപ്ഡ് കോഴിക്കോട്), 3. അഭിനന്ദ് വിശ്വനാഥ് വി.കെ( ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍). എച്ച്.എസ് വിഭാഗം 1. പി.കെ അനൂപ് (പ്രസന്റേഷന് എച്ച്.എസ്.എസ് ചേവായൂര്‍), 2. അനുവിന്ദ് പി.ആര്‍ (ജി.എച്ച്.എസ്.എസ് അവിടനല്ലൂര്‍ പേരാമ്പ്ര), 3. മുഹമ്മദ് ആദില്‍(എം.ഐ.എം എച്ച്.എസ്.എസ് ഫറൂഖ്). ഗണിതശാസ്ത്ര മേള യു.പി വിഭാഗം: 1. എ.യു.പി.എസ് നന്മണ്ട, 2. എ.യു.പി സ്‌കൂള്‍ മുണ്ടക്കര, 3. ജി.യു.പി.എസ് നാദാപുരം. ഐ.ടി മേള യു.പി വിഭാഗം- 1.അമല്‍ദ ഷാജി (സെന്റ് ജോസഫ് യു.പി.എസ് പുല്ലൂരാംപാറ), 2. വിഗ്നേഷ് റാം (നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വട്ടോളി), 3. ദേവനന്ദ സി.(മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌കൂള്‍).
ഗണിതശാസ്ത്രമേള എച്ച്.എസ്.എസ് വിഭാഗം: 1. സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് വേളംങ്കോട് താമരശ്ശേരി, 2. കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 3. വടക്കുംമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഐ.ടി എച്ച്.എസ് വിഭാഗം- 1. അനുപമ ചന്ദ്രന്‍. എസ് (മേമുണ്ട എച്ച്.എസ്.എസ്), 2. ഋത്വിക്. എസ് (നാഷണല്‍ എച്ച്.എസ്.എസ് വട്ടോളി), 3.ദേവനന്ദ സി.പി(ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍).
ഇന്നത്തെ മത്സരങ്ങള്‍
1.സയന്‍സ് മേള (മടപ്പള്ളി ഗവ.ബോയ്‌സ് എച്ച്.എസ്.എസ് )
വര്‍ക്കിങ് മോഡല്‍ (എച്ച്.എസ്.എസ് ), സ്റ്റില്‍ മോഡല്‍ (എച്ച്.എസ്.എസ് )
ഇംപ്രുവൈസ്ഡ് എക്‌സ്പിരിമെന്റ് (എച്ച്.എസ്.എസ് ), റിസര്‍ച്ച് ടൈപ് പ്രൊജക്ട് (എച്ച്.എസ്.എസ് ), ടീച്ചിങ് എയിഡ് (പ്രൈമറി, എച്ച്.എസ്, എച്ച്.എസ്.എസ് ), ടീച്ചര്‍ പ്രൊജക്ട് (പ്രൈമറി, എച്ച്.എസ്, എച്ച്.എസ്.എസ്), കലക്ഷന്‍സ് (എല്‍.പി), ചാര്‍ട്ട്‌സ് (എല്‍.പി), സിംപിള്‍ എക്‌സ്പിരിമെന്റ് (എല്‍.പി), 2. ഗണിതശാസ്ത്രമേള (മടപ്പള്ളി ഗവ.ഗേള്‍സ് എച്ച്.എസ്.എസ്), നമ്പര്‍ ചാര്‍ട്ട് (എച്ച്.എസ് ), ജിയോമെട്രിക്കല്‍ ചാര്‍ട്ട് (എച്ച്.എസ്, എല്‍.പി) , അതര്‍ ചാര്‍ട്ട്(എച്ച്.എസ് ), സ്റ്റില്‍ മോഡല്‍ (എല്‍.പി, എച്ച്.എസ് ), വര്‍ക്കിങ് മോഡല്‍ ( എച്ച്.എസ് ) , പ്യുയര്‍ കണ്‍സ്ട്രക്ഷന്‍സ ്(എച്ച്.എസ് ), അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍ (എച്ച്.എസ് ), പസില്‍ (എച്ച്.എസ്, എല്‍.പി), ഗെയിം (എച്ച്.എസ് ), സിങ്കിള്‍ പ്രൊജക്ട് (എച്ച്.എസ് )
ഗ്രൂപ്പ് പ്രൊജക്ട് (എച്ച്.എസ് ),മാഗസിന്‍ (എച്ച്.എസ്, എല്‍.പി), ടീച്ചിങ് എയിഡ് (എച്ച്.എസ് ) 3. ഐ.ടി മേള, ക്വിസ് (എച്ച്.എസ് ) 9.30-സെമിനാര്‍ ഹാള്‍, മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ (എച്ച്.എസ്.എസ് ) 9.30-അസാപ് കംപ്യൂട്ടര്‍ ലാബ്, മലയാളം ടൈപ്പിങ് (എച്ച്.എസ്.എസ്) 10.00-ഹൈസ്‌കൂള്‍ കംപ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ (എച്ച്.എസ്) 11.00-അസാപ് കംപ്യൂട്ടര്‍ ലാബ്, ക്വിസ് (യു.പി) 11.00-സെമിനാര്‍ ഹാള്‍, ക്വിസ് (എച്ച്.എസ്.എസ് ) 1.30-സെമിനാര്‍ ഹാള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."