HOME
DETAILS

മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം സംഭരിക്കണം: മന്ത്രി ബാലന്‍

  
backup
November 15 2016 | 06:11 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


പാലക്കാട്: വരള്‍ച്ച നേരിടുന്നതിനുളള മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം സംഭരിക്കുന്നതിനുളള സംവിധാനം ഒരുക്കണമെന്ന് പട്ടികജാതി-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരികമന്ത്രി എ.കെ ബാലന്‍ അഭ്യര്‍ഥിച്ചു.  കലക്ട്രേറ്റ് സമ്മേളന ഹാളില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വാര്‍ഡുകളിലും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനുളള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
അട്ടപ്പാടിയിലും വരള്‍ച്ച രൂക്ഷമായ ചിറ്റൂര്‍ മേഖലയിലും ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കിണറുകളിലേയും ഡാമുകളിലേയും ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചു. കുടിവെളളമായി മലിനജലം വിതരണം ചെയ്യുന്നില്ലെന്നും സ്‌ക്കൂളുകളില്‍ കുടിവെളളം ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഡിസംബര്‍ 31-നകം മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുന്നത് തടയാന്‍ റെവന്യു, പൊലീസ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കേരള വാട്ടര്‍ അതോറിറ്റി എന്നിവര്‍ സംയുക്ത നിരീക്ഷണ സംവിധാനമൊരുക്കും. മഴ കുറച്ച് ലഭ്യമായി തുടങ്ങിയാല്‍ തന്നെ ഭൂമി കിളച്ച് വെള്ളം സംഭരിക്കുന്നതിന് സജ്ജമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരള്‍ച്ചാ സൂര്യതാപം എന്നിവയെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ പരിസ്ഥിതി, സയന്‍സ് അധ്യാപകരെ ചുമതലപ്പെടുത്താന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
    വരള്‍ച്ച മുന്‍കൂട്ടി കണ്ട് രണ്ടാംവിളകൃഷി ക്രമീകരിക്കുന്നതിന് കര്‍ഷകര്‍ ശ്രദ്ധിക്കണമെന്നും ഇത് സംബന്ധിച്ച് കൃഷി വകുപ്പ് കര്‍ഷകര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താനും യോഗത്തില്‍ തീരുമാനമായി. കേരള വാട്ടര്‍ അതോറിറ്റി പാലക്കാട് ഡിവിഷന് കീഴില്‍ 21 ഉം ഷൊര്‍ണ്ണൂര്‍ പരിധിയില്‍ രണ്ടും ചെറുകിട കുടിവെളള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കുടിവെളള പദ്ധതികള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഉടന്‍ ലഭ്യമാക്കണമെന്നും കുടിശ്ശികയുളള കര്‍ഷകരുടെ കണക്ഷനുകള്‍ വിഛേദിക്കുന്നത് തത്ക്കാലം നിര്‍ത്തി വെക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ഭൂജലവകുപ്പ് ചിറ്റൂര്‍-തൃത്താല മേഖലകളിലായി 10 പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക്് സഹകരണ ബാങ്കുകളില്‍ നിന്നും മുന്‍കൂര്‍ വായ്പ ലഭ്യമാക്കുന്നതിന് സര്‍ക്കാറില്‍ നിന്ന് അനുവാദം തേടണമെന്ന് കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago