സ്വര്‍ണക്കടകള്‍ അടച്ചിടാനൊരുങ്ങുന്നു
കയ്പമംഗലം: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കുകയും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവിത ചുറ്റുപാടുകള്‍ തകിടം മറിയുകയും ചെയ്തതിനെ തുടര്‍ന്ന് സ്വര്‍ണ വ്യാപാരവും തകര്‍ച്ചയിലേക്ക്. സ്വര്‍ണ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണം പോലും വില്‍ക്കുവാനോ വാങ്ങുവാനോ ഒരാളും വരാത്ത ചുറ്റുപാടാണ് ഇന്നുള്ളതെന്ന് സ്വര്‍ണ വ്യാപാരികള്‍ ആരോപിക്കുന്നു. രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ജ്വല്ലറികള്‍ യാതൊരു വിധ ഇടപാടുകളും നടത്താന്‍ കഴിയാതെയാണ് വൈകുന്നേരം വരെ കഴിച്ചു കൂട്ടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഇന്നും നാളെയും കൊടുങ്ങുല്ലൂര്‍ താലൂക്കിലെ മുഴുവന്‍ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനാണ് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്റെ തീരുമാനം. യാതൊരു വിധത്തിലുള്ള ബദല്‍ സംവിധാനങ്ങളും ഒരുക്കാതെ പെട്ടെന്ന് തന്നെ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് വ്യാപാര മേഖലയെ തകര്‍ക്കുകയും ജനജീവിതം ദുരിത പൂര്‍ണമാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്വര്‍ണ വ്യാപാരികള്‍ രണ്ടു ദിവസത്തെ സമരത്തിനൊരുങ്ങുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.എം റഫീഖ്, ജനറല്‍ സെക്രട്ടറി പി.എം മുഹമ്മദ് യൂസഫ് എന്നിവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."