പത്താം ക്ലാസുകാരെ കണക്ക് പഠിപ്പിക്കാന്‍ അധ്യാപകനില്ല
വടക്കാഞ്ചേരി: എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയിട്ടും മച്ചാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കാന്‍ അധ്യാപകനില്ലാത്തത് ശിശുദിനത്തില്‍ രക്ഷിതാക്കളുടെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. വനിതകളടക്കമുള്ള അമ്പതോളം രക്ഷിതാക്കള്‍ സംഘടിച്ചെത്തി. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപികയെ ഓഫിസ് മുറിയില്‍ തടഞ്ഞ് വെച്ചു. നിലവിലെ കണക്ക് അധ്യാപകനെ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റുകയും പുതിയ അധ്യാപകനെ നിയമിക്കാതിരുന്നതുമാണ് പ്രതിസന്ധിയായത്. സ്‌കൂളില്‍ എസ്.എസ്.എല്‍.സി കണക്ക് മാതൃക പരീക്ഷ നടത്താന്‍ പോലും കഴിയാത്ത അവസ്ഥയും ഉടലെടുത്തു. വടക്കാഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് കണക്ക് അധ്യാപകനെ മച്ചാട് സ്‌കൂളിലേക്ക് മാറ്റി നിയമിച്ചിരുന്നുവെങ്കിലും സ്‌കൂളില്‍ നിന്ന് അധ്യാപകന് വിടുതല്‍ നല്‍കാതിരുന്നതാണ് പ്രതിസന്ധിയായിരുന്നത്. ഉപരോധസമരം പ്രധാന അധ്യാപിക ജില്ലാ വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചതോടെ ഒരു മണിക്കൂറിനുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടായി. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് കണക്ക് അധ്യാപിക മച്ചാടെത്തി ചുമതലയേറ്റു. ഇതോടെയാണ് സമരവും അവസാനിച്ചത്. രക്ഷിതാക്കളായ സുധാകരന്‍, ജോണി ചിറ്റിലപ്പിള്ളി, കെ.വി രാജേഷ്, പി.കെ ബാലന്‍, സി.കെ ഉണ്ണികൃഷ്ണന്‍, പി.പി സ്മിത, സി.എല്‍ സുജ, ബിന്ദുകൃഷ്ണന്‍, കെ.എഫ് ശ്രീദേവി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ബുള്ളറ്റ് കത്തിച്ച കേസിലെ പ്രതി പിടിയില്‍
കുന്നംകുളം: കിഴൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ ബുള്ളറ്റ് കത്തിച്ച കേസിലെ പ്രതിയെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു. കിഴൂര്‍ കാര്‍ളി വീട്ടില്‍ വിനീത് (27) നെയാണ് കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 ന് രാത്രിയില്‍ സി.പി.എം പ്രവര്‍ത്തകനായ നമേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തിച്ച സംഭവത്തി ലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."