HOME
DETAILS

പീഡനം: ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി

  
backup
November 15 2016 | 19:11 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%9b%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d





കൊച്ചി: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്‍കി. വിദഗ്‌ധോപദേശം വേണ്ടി വന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി  ആരോഗ്യ സാഹചര്യങ്ങള്‍ വിലയിരുത്തി നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭഛിദ്രം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോടു നിര്‍ദേശിച്ചിട്ടുള്ളത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനയ്ക്കുള്ള ഘടകങ്ങള്‍ ശേഖരിച്ച ശേഷമേ അബോര്‍ഷന്‍ നടത്താവൂ എന്നും ഉത്തരവില്‍ പറയുന്നു.
ഭ്രൂണത്തിന്റെ പ്രായം 20 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് നിയന്ത്രണമുള്ളതിനാലാണ് യുവതി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. പരിചയക്കാരനായ ഒരു കടയുടമ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് ഹരജിക്കാരി ഗര്‍ഭിണിയായതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ഗര്‍ഭഛിദ്രം നടത്താന്‍ കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയെയും കോഴിക്കോട് മെഡിക്കല്‍ കോളജിനെയും സമീപിച്ചത്. എന്നാല്‍ ഭ്രൂണ വളര്‍ച്ച 20 ആഴ്ച പിന്നിട്ടതിനാല്‍ ചെയ്യാനാവില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. 12 ആഴ്ചയില്‍ താഴെ പ്രായമുള്ള ഭ്രൂണം ഇല്ലാതാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിയമം അനുമതി നല്‍കുന്നുണ്ടെങ്കിലും 20 ആഴ്ചയിലെത്തിയ ഗര്‍ഭം നശിപ്പിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. ഗര്‍ഭം അമ്മയുടെ ജീവന് ഭീഷണിയാകുമെന്നോ കുഞ്ഞിന്റെ ജനനം അമ്മയെ ശാരീരികമായോ മാനസികമായോ ബാധിക്കുമെന്നും രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്താനാവൂ. കൂടാതെ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയാവുന്ന സ്ത്രീയുടെ മാനസിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇതു ചെയ്യാമെന്നും വിശദീകരിച്ചിട്ടുണ്ട്. ഇതു പരിഗണിച്ചാണ് ഹൈക്കോടതി  അനുമതി നല്‍കിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago