HOME
DETAILS
MAL
സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാനായത് കള്ളപ്പണം കൊണ്ടെന്ന് യു.പി മുഖ്യമന്ത്രി
backup
November 15 2016 | 19:11 PM
ലക്നോ:ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യക്ക് പിടിച്ചു നില്ക്കാന് കഴിഞ്ഞത് കള്ളപ്പണം കൊണ്ടാണെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.
കള്ളപ്പണത്തെ കഠിനമായി എതിര്‍ക്കുന്ന തനിക്ക് ഇത്തരത്തിലുള്ള പണം ആവശ്യമില്ലെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. എന്നാല്‍ പല സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നത് മാന്ദ്യകാലത്ത് ഇന്ത്യയുടെ അടിത്തറയിളകാതെ പിടിച്ചു നിന്നത് കള്ളപ്പണം വലിയതോതില്‍ വരികയും സമാന്തരമായി സാമ്പത്തിക രംഗത്ത് നിലകൊള്ളുകയും ചെയ്തതുകാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള പണം പിന്‍വലിച്ചതോടെ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയാന്‍ ഇത്തരം നടപടിക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."