മലപ്പുറം മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപനം ജനുവരിയില്‍
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സഹായത്തോടെ എം.എല്‍.എ ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം എന്നിവ ഉപയോഗപ്പെടുത്തി മലപ്പുറം മണ്ഡലത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം 2017 ജനുവരിയില്‍ നടക്കും. ഇതോടെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി മലപ്പുറം മാറും.
മലപ്പുറം നഗരസഭയിലെയും ആനക്കയം, കോഡൂര്‍, പുല്‍പ്പറ്റ, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലെയും 13 സെക്ഷനുകള്‍ക്ക് കീഴിലായി അര്‍ഹരായ 560 ഗുണഭോക്താക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പൈടുത്തിയിരിക്കുന്നത്. പദ്ധതിക്കായി 99.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.
ഇതിന്റെ പകുതി വൈദ്യുതി ബോര്‍ഡ് വഹിക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായി 25 ലക്ഷവും പദ്ധതിക്കായി ചെലവഴിക്കും. മലപ്പുറം നഗരസഭയില്‍ 70 ഗുണഭോക്താക്കളും ആനക്കയം 131 കോഡൂര്‍ 39, പുല്‍പ്പറ്റ 146, പൂക്കോട്ടൂര്‍ 51, മൊറയൂര്‍ 123 ഉള്‍പ്പെടെ മൊത്തം 560 വീടുകളാണ് ഇനിയും മണ്ഡലത്തില്‍ വൈദ്യുതീകരിക്കാനുള്ളത്. മലപ്പുറം മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി. മഞ്ചേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എ അബ്ദുല്‍ ജലീല്‍ പദ്ധതി വിശദീകരിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്ന ലൈന്‍ കണ്‍വേര്‍ഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, കേന്ദ്ര പദ്ധതികളായഡി.ഡി.യു.ജെ.വൈ.ആര്‍.ജി.ജി.വൈ എന്നിവയുടെയും പുരോഗതികള്‍ വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം സലീം മാസ്റ്റര്‍, സി.പി ഷാജി, പി.ടി സുനീറ, വി.പി സുമയ്യ ടീച്ചര്‍, പി.സി അബ്ദുറഹ്മാന്‍, സ്ഥിരം സമിതി അധ്യക്ഷ റജീന ഹുസൈന്‍, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, മുഹമ്മദ്കുട്ടി ഹംസ കുന്നത്തൊടി, കെ.കെ മുസ്തഫ എന്ന നാണി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ആര്‍ രാജേഷ് സ്വാഗതവും മലപ്പുറം അസിസ്റ്റന്റ് എന്‍ജിനീയര്‍ ലാലു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."