ടൂറിസം കുതിപ്പിന്റെ മികവില്‍ സജി വര്‍ഗീസ് പടിയിറങ്ങുന്നു
കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നാല് വര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ സജി വര്‍ഗീസ് പടിയിറങ്ങുന്നു. 2012 ഡിസംബര്‍ 28ന് ഡി.ടി. പി.സി സെക്രട്ടറിയായി ചുമതലയേറ്റ സജി ജില്ലയില്‍ നിരവധി ടൂറിസം പദ്ധതികള്‍ക്ക് ചുക്കാന്‍പിടിച്ചു. 2013 മുതല്‍ 45 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ പൂര്‍ത്തിയാക്കി. പാലക്കയംതട്ടിനെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കിയതും ചൂട്ടാട് ബീച്ച് ടൂറിസം, പഴശ്ശി ഉദ്യാന നവീകരണം, ദക്ഷിണാമൂര്‍ത്തി സ്വാമി മൊമന്റോ മ്യൂസിയം, വെള്ളിക്കീല്‍ ഇക്കോ ടൂറിസം, അഴീക്കോട് കൈത്തറി ഗ്രാമം, ഗസ്റ്റ് ഹൗസ് പാത്ത്‌വേ നവീകരണം, പയ്യാമ്പലം പാര്‍ക്ക് പ്രവേശന കവാടം തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയാക്കി. പയ്യന്നൂര്‍ ചിറ്റാരിക്കൊവ്വല്‍ ബാക്ക് വാട്ടര്‍ പദ്ധതി, പുരളിമല ഇക്കോ ടൂറിസം, പൈതല്‍മല ഏഴരക്കുണ്ട് വെള്ളച്ചാട്ടം, വണ്ണാത്തി പുഴ ടൂറിസം, പഴയങ്ങാടി പുവയോര ടൂറിസം, പട്ടുവം മംഗലശ്ശേരി പദ്ധതി, വെള്ളിക്കീല്‍ ഇക്കോടൂറിസം രണ്ടാംഘട്ടം എന്നിവ ഈ വര്‍ഷം ഭരണാനുമതി നേടിയെടുത്ത പദ്ധതികളാണ്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ നടപ്പാക്കിയത് വിലമതിക്കാനാവാത്ത നേട്ടമാണെന്നും ജില്ലയിലെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ടൂറിസം പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സജി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."