HOME
DETAILS

സി.ഒ.പി.ഡി ദിനാചാരണം ഇന്ന്

  
backup
November 16, 2016 | 6:42 AM

%e0%b4%b8%e0%b4%bf-%e0%b4%92-%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

കൊച്ചി: മുതിര്‍ന്നവര്‍ക്കുണ്ടാവുന്ന ശ്വാസകോശ രോഗമായ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ് (സി.ഒ.പി.ഡി) ദിനാചാരണത്തോടനുബന്ധിച്ച് കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ബോധവത്കരണ പരിപാടികളും രോഗനിര്‍ണയ ക്യാംപും നടത്തുന്നു. വായുമലിനീകരണം, പുകവലി എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളില്‍ ഫളാഷ് മോബ് സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ജേക്കബ് ബേബി, സെക്രട്ടറി ഡോ. രമേശ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

ദേശം കവലയില്‍ സിഗ്‌നലായി

നെടുമ്പാശ്ശേരി: ദേശീയ പാതയില്‍ അപകടവും ഗതാഗതക്കുരുക്കും രൂക്ഷമായ ദേശം കവലയില്‍ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദേശീയ പാത അധികൃതര്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ തയ്യാറായത്. നാല്‍ക്കവലയായ ദേശത്തെ തുടര്‍ച്ചയായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മനുഷ്യാവകാശ കമ്മിഷനും ജില്ല കലക്ടര്‍ക്കും ഓംബുഡ്‌സ്മാനും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നത്.
അപകടങ്ങളുടെ നിരവധി ചിത്രങ്ങളും നിവേദനത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദേശീയപാത പ്രൊജക്ട് ഓഫീസറോടും ജില്ല റുറല്‍ എസ്.പിയോടും സിഗ്‌നല്‍ സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്വേക ഉത്തരവിറക്കുകയായിരുന്നു.
സെമിനാരിപ്പടിയില്‍ സിഗ്‌നല്‍ സംവിധാനം കഴിഞ്ഞ ദിവസം ജില്ല റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ദേശം കുന്നുംപുറത്ത് ബ്‌ളിംഗര്‍ ലൈറ്റ് സ്ഥാപിക്കാനുള്ള നടപടി തിങ്കളാഴ്ച തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ദേശം കവലയിലെ അത്യാധുനിക രീതിയിലുള്ള സിഗ്‌നല്‍ സംവിധാനം അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, നഗരസഭ കൗണ്‍സിലര്‍ ലീന ജോര്‍ജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദിലീപ് കപ്രശ്ശേരി, ലത ഗംഗാധരന്‍, മുന്‍ ജില്ല പഞ്ചായത്തംഗം എം.ജെ ജോമി, ദാവൂദ് ഖാദര്‍, സമദ് പറമ്പയം, നൗഷാദ് പാറപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  a day ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  a day ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  a day ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  a day ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  a day ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  a day ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  a day ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  a day ago