HOME
DETAILS

പ്രത്യേക പൊലിസ് ടീം വേണമെന്ന് മര്‍ച്ചന്റസ് അസോസിയേഷന്‍

  
backup
November 16, 2016 | 7:00 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%80%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae

 

തൊടുപുഴ: വ്യാപാരികളെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സ്ത്രീകളടങ്ങുന്ന സംഘം മധ്യകേരളത്തില്‍ വ്യാപകമായതായി തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ചങ്ങനാശേരി കേന്ദ്രമായാണ് ഇത്തരം സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് ലഭിച്ച വിവരമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഇ.എ.പി വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സംഘങ്ങളെ കുടുക്കാന്‍ പ്രത്യേക പൊലിസ് സംഘത്തെ നിയോഗിക്കണം.
തൊടുപുഴയില്‍ മൊബൈല്‍ഫോണ്‍ ഷോപ്പിലെത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തുകയും കേസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവര്‍ ഇതിന്റെ കണ്ണികളാണ്. ഈ സംഭവത്തില്‍ വ്യാപാരിക്ക് നിയമപരമായ സഹായമടക്കം നല്‍കും. കടയിലെ സംഭവങ്ങള്‍ സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയുടമ സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതായി ഒരു തെളിവും ദൃശ്യത്തിലില്ല. ഇത് വിശദമായി പൊലിസ് പരിശോധിച്ചിരുന്നു. സ്ത്രീയുടെയും ഭര്‍ത്താവിന്റെയും പെരുമാറ്റത്തിലും സംശയമുണ്ട്. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് കടയില്‍ പ്രവേശിച്ചത്. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് തോന്നിക്കാത്ത വിധത്തിലായിരുന്നു കടയ്ക്കുള്ളില്‍ ഇവര്‍ പെരുമാറിയത്.
മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച് കടയുടമയും ഇയാളുമായി തര്‍ക്കം മൂത്തപ്പോഴാണ് തന്റെ ഭര്‍ത്താവാണെന്ന് സ്ത്രീ പറഞ്ഞത്. ഇതിനു ശേഷമാണ് കടയുടെ വെളിയിലിറങ്ങി ഭാര്യയോട് കടയുടമ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചത്. പൊലിസ് സ്‌റ്റേഷനില്‍ വെച്ചും നിരവധി പേരുടെ സാന്നിധ്യത്തിലാണ് വീട്ടമ്മയുടെ ഭര്‍ത്താവ് ബഹളമുണ്ടാക്കിയത്. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പൊലിസിന് കാര്യങ്ങള്‍ മനസിലായതോടെ പരാതി നല്‍കുന്നില്ലെന്ന് സ്ത്രീ പറയുമ്പോഴായിരുന്നു ഇയാള്‍ എസ്.ഐയ്ക്ക് എതിരെ തിരിഞ്ഞത്. സമീപത്തുണ്ടായിരുന്നു പൊലിസുകാര്‍ ചേര്‍ന്നാണ് ഇയാളെ തടഞ്ഞത്.
പൊലിസ് ഈ വിഷയത്തില്‍ സത്യസന്ധമായ നടപടിയാണ് സ്വീകരിച്ചത്. കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പലരും വീട്ടമ്മയുടെ ആരോപണം വിശ്വസിക്കുമായിരുന്നു. ബ്ലാക് മെയിലിംഗിന വഴങ്ങി പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോസ് എവര്‍ഷൈന്‍, കെ. കെ നാവൂര്‍ കനി, സി. കെ നവാസ്, വിനോദ് ബാലകൃഷ്ണന്‍, ടോമി സെബാസ്റ്റിയന്‍, ആര്‍.ന രമേശ്, വി.എസ് നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  3 minutes ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  14 minutes ago
No Image

ഒരു ബന്ദിയുടെ കൂടി മൃതദേഹം വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കുന്നത് തടഞ്ഞ് സയണിസ്റ്റുകള്‍

International
  •  20 minutes ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  35 minutes ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  39 minutes ago
No Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  8 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  9 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  9 hours ago