ബി.ജെ.പിയുടെ വിജയത്തില്‍ സംതൃപ്തനായി നരേന്ദ്ര മോദിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു ഫലത്തില്‍ ബി.ജെ.പിക്കുണ്ടായ വിജയത്തില്‍ സന്തുഷ്ടനായ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ഥികളോടും പ്രവര്‍ത്തകരോടും തന്റെ പ്രശംസകള്‍ ട്വിറ്ററിലൂടെ അറിയിച്ചു. കേരളത്തില്‍ ബി.ജെ.പിക്കുണ്ടായ വളര്‍ച്ചക്കായി സഹായിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്ത്‌കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിയുടെ അശ്രാന്ത പരിശ്രമത്തിന് ഫലമുണ്ടായി. ഇത് ബി.ജെ.പിയെ ജനശബ്്ദത്തെ പ്രതിനിധീകരിക്കുന്ന ഒരു പുതിയ ശക്തിയാക്കി മാറ്റും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമിലേയും പശ്ചിമബംഗാളിലേയും പാര്‍ട്ടി കാര്യകര്‍ത്താക്കളുടെ പ്രകടനത്തെ മോദി ട്വിറ്ററില്‍ പ്രശംസിക്കുകയുണ്ടായി. പാര്‍ട്ടിക്കു കിട്ടിയ പിന്തുണക്ക് തമിഴ്‌നാട്ടിലേയും അസമിലേയും പശ്ചിമബംഗാളിലേയും ജനങ്ങളോടും പ്രത്യേകം നന്ദി പറയാനും അദ്ദേഹം മറന്നില്ല. അസമിന്റെ വളര്‍ച്ചക്കായി പാര്‍ട്ടിയുടെ അധീനതയില്‍ ഉള്ള എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തു. മോദിയുടെ ട്വീറ്റിനു പിന്നാലെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും പ്രശംസകള്‍ ട്വീറ്ററിലൂടെ അറിയിച്ച
I salute all those who built the BJP in Kerala, brick by brick, decade after decade. It is due to them that we are seeing this day.
— Narendra Modi (@narendramodi) 19 May 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."