നാലായിരം മൈല്‍ താണ്ടിയെത്തിയ ആമയെ കണ്ടെത്തി
ന്യൂഡല്‍ഹി: 'വീട്ടില്‍ നിന്നിറങ്ങി' നാലായിരം മൈലുകള്‍ താണ്ടിയ അപൂര്‍വ്വയിനം ആമയെ കണ്ടെത്തി. വടക്കന്‍ വെയില്‍സിലെ മെനായി സ്ട്രാറ്റ്‌സില്‍ നിന്നാണ് ആമയെ കണ്ടെത്തിയത്. മെക്‌സിക്കോയിലെ കടലിടുക്കില്‍ ജീവിക്കുന്ന ഒരു ഇനം ആമയാണിത്.
ആമ ഒലിവ് റീഡ്‌ലി ഇനത്തില്‍പ്പെട്ടതാണെന്നാണ് കരുതുന്നത്. മെനായി എന്നാണ് ഈ പെണ്‍ ആമയ്ക്ക് പേരിട്ടിരിക്കുന്നത്. യു.കെയില്‍ ഒരു കാലത്തുമില്ലാത്ത ഇനം ആമയാണിത്.
ചൂടുവെള്ളത്തില്‍ ജീവിക്കുന്ന ഈ ആമ ലോകത്തു തന്നെ അപൂര്‍വ്വമായേ ഉള്ളൂ. അറ്റ്‌ലാന്റിക് കടലിലെ ശക്തമായ കാറ്റായിരിക്കാം ആമയെ ഇത്രയും ദൂരം താണ്ടി ഇവിടെയെത്തിച്ചതെന്നാണ് പലരും വിലയിരുത്തുന്നത്.
ആമയുടെ നില അതീവഗുരുതമാണെന്നും ജീവിക്കുമെന്ന് ഉറപ്പില്ലെന്നും ആമയെ സംരക്ഷിക്കുന്ന വെയില്‍സിലെ മൃഗശാലാ അധികൃതര്‍ പറഞ്ഞു.
സാധാരണ 25-30 ഡിഗ്രി സെല്‍ഷ്യസ് ചൂടു വെള്ളത്തിലാണ് ഈ ഇനം ആമകള്‍ ജീവിക്കുന്നത്. എന്നാല്‍ വെയില്‍സില്‍ ഇപ്പോള്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് ചൂടാണുള്ളത്.
അതുകൊണ്ടു തന്നെ ആമ സ്വയം ഇവിടെയെത്താനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നുണ്ട്. ആമയുടെ ആരോഗ്യസ്ഥിതി മോശമാവാനുള്ള കാരണവും ഇതായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."