HOME
DETAILS

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതിക്ക് വളമിട്ട് ഓഡിറ്റ് ഡയറക്ടറുടെ ഉത്തരവ്

  
backup
November 16 2016 | 18:11 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99-4

 


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ അഴിമതിക്കു സൗകര്യമൊരുക്കി സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകളില്‍ മൊത്തം 10 ശതമാനം മാത്രം വരവുചെലവ് കണക്കു പരിശോധനയ്ക്കു വിധേയമാക്കിയാല്‍ മതിയെന്നാണ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതു നടപ്പാക്കുന്നതോടെ വരവുചെലവു പരിശോധന തകിടംമറിയും.
ഇതില്‍ മരാമത്ത് വിഭാഗത്തില്‍ 20 ശതമാനവും കെട്ടിട നമ്പര്‍ നല്‍കുന്ന വിഭാഗത്തിലെ പത്തു ശതമാനം ഫയലുകള്‍ മാത്രം ഓഡിറ്റിങ്ങിന് വിധേയമാക്കിയാല്‍ മതിയെന്നാണ് ഡയറക്ടറുടെ നിര്‍ദേശം. ഏറ്റവും കൂടുതല്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി പരാതി ഉയരുന്ന വിഭാഗങ്ങളാണിത്. നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ക്രമവിരുദ്ധ ചെലവുകള്‍ കണ്ടെത്താനാവാത്ത അവസ്ഥ വരും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ക്കു കിട്ടുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്നുമായി പ്രതിവര്‍ഷം 12,000 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങളിലെത്തുന്നത്. ഇതിനു പുറമെ സ്വന്തം വരുമാനവുമുണ്ട്. ഇതിന്റെയൊക്കെ വരവും ചെലവുമാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിക്കുന്നത്.
ലോക്കല്‍ ഫണ്ട് നിയമമനുസരിച്ച് എല്ലാ ഫയലുകളും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ചിലത് ഒഴിവാക്കാന്‍ വ്യവസ്ഥയുമുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് പറയപ്പെടുന്നു. ഉത്തരവിനു പിറകെ അതിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കുലറും വിവിധ ഓഫിസുകളിലെത്തിയിട്ടുണ്ട്. ഇതു നടപ്പിലാകുന്നതോടെ പരിശോധനയ്ക്കു വിധേയമാകുന്ന ഫയലുകളുടെ എണ്ണം കുറയുന്നതിനാല്‍ ക്രമക്കേടുകള്‍ മറച്ചുവയ്ക്കാന്‍ എളുപ്പമാണ്. പരിശോധനാ ഭീതി ഒഴിവായാല്‍ നിലവിലുള്ള ക്രമക്കേടുകളും അഴിമതിയും വര്‍ധിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഴിമതിക്കുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് ലോക്കല്‍ ഓഡിറ്റ് ഡയറക്ടറുടെ നടപടികളെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ പറഞ്ഞു. ലോക്കല്‍ ഫണ്ടണ്ട് ഓഡിറ്റ് നിയമത്തെ മറികടന്നുള്ള പുതിയ തീരുമാനം സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടണ്ടാണോ എന്ന് ധനമന്ത്രി വ്യക്തമാക്കണം. നിയമനിര്‍മാണ സഭയെ മറികടന്ന് ഇത്തരമൊരു തീരുമാനം നടപ്പാക്കാന്‍ ഡയറക്ടര്‍ക്ക് അവകാശമില്ല. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഓഡിറ്റിങ് സംവിധാനം നല്ല നിലയില്‍ മുന്നോട്ടുപോയിരുന്നതാണ്. നാലുകോടി രൂപ ചെലവിട്ട് ഉദ്യോഗസ്ഥര്‍ക്കെല്ലാം പരിശീലനം നല്‍കിയിരുന്നു. ഇതിനെയെല്ലാം അട്ടിമറിക്കുന്നതാണ് ഡയറക്ടറുടെ നടപടിയെന്നും സതീശന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago