ഇ.പി.എഫ് പെന്ഷന്:പ്രകടനം നടത്തും
ചേര്‍ത്തല: പെന്ഷന് ദിനമായ ഇന്ന് ഇ.പി.എഫ് പെന്‍ഷന്‍കാര്‍ കേന്ദ്രഗവണ്മെന്റിന്റെയും പിഎഫ് അധികാരികളുടേയും വഞ്ചനയ്ക്കെതിരെ അര്‍ദ്ദ നഗ്നരായി ഭിക്ഷാപാത്രവുമേന്തി നഗരത്തില്‍ പ്രകടനം നടത്തും. ചുരുങ്ങിയ പെന്ഷന് 6500 രൂപയായി നിശ്ചയിച്ച് ഡി.എ അനുവദിക്കുക, നിര്‍ത്തലാക്കിയ ആര്.ഒ.സി, കമ്മ്യൂട്ടേഷന്‍ എന്നിവ പുനസ്ഥാപിക്കുക, വെയിറ്റേജ് നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കുക, എല്ലാ പെന്‍ഷന്‍കാര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അടിസ്ഥാനത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ചേര്‍ത്തലയില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9 ന് ചേര്‍ത്തല കോടതിക്കവലയില്‍ നിന്ന് ആരംഭിച്ച് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഐ.പി നായര്‍ ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധിനകുമാര്, ചേര്‍ത്തല ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് സച്ചികുമാര്, കെ.എസ് രവീന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."