കുടിശിക നിവാരണ മേള
വെഞ്ഞാറമൂട്: കേരളാ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്കു രജിസ്‌ട്രേഷനും അംഗത്വം പുതുക്കുന്നതിനുമായി സംയുക്ത ട്രേഡ് യൂനിയന്റെ സഹകരണത്തോടെ കുടിശിക നിവാരണമേള നടത്തും.
18ന് രാവിലെ 10ന് വെഞ്ഞാറമൂട് വ്യാപാരഭവനിലാണ് മേള നടത്തുന്നത്. സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമപദ്ധതി, പലിശ ഒഴിവാക്കി കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള അവസരം ഒരുക്കുക, പുതിയ രജിസ്‌ട്രേഷന്‍ നല്‍കുക തുടങ്ങിയവയാണ് മേലയുടെ ലക്ഷം.
പുതിയ രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് 18നും 57നും ഇടയില്‍ പ്രായമുള്ളവര്‍ 26 എ കാര്‍ഡ് അസ്സല്‍ പകര്‍പ്പ്്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, യൂ നിയന്‍ ശുപാര്‍ശക്കത്ത്, രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 169 രൂപ എന്നിവ സഹിതവും അംഗത്വം പുതുക്കേണ്ടവര്‍ പാസ്ബുക്ക്, എ.
എല്‍.ഒ കാര്‍ഡ ് എന്നിവ സഹിതവും ഹാജരാകണമെന്നു കേരളാ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് വെഞ്ഞാറമൂട് ഉപകാര്യാലയത്തില്‍ നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."