സി.ബി.എസ്.ഇ കലോത്സവം; തൃശൂര്‍ സഹോദയ മുന്നില്‍
അടിമാലി: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ ഏഴ് ഇനങ്ങളുടെ മത്സരഫലം വന്നപ്പോള്‍ തൃശൂര്‍ സഹോദയ 40 പോയിന്റുകളുമായി മുന്നില്‍. 24 പോയിന്റുകളുമായി കോട്ടയം സഹോദയ രണ്ടാമതുണ്ട്. 20 പോയിന്റുകളുമായി വഞ്ചിനാട്, വിദ്യ സഹോദയകള്‍ മൂന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം മുന്നേറുന്നു.
കാറ്റഗറി 1
പദ്യപാരായണം ( മലയാളം): ഒന്നാം സ്ഥാനം ശ്രീലക്ഷ്മി ആര്‍. നായര്‍, ചിന്‍മയ വിദ്യാലയ, കോട്ടയം സഹോദയ. രണ്ടാം സ്ഥാനം ശിവ നന്ദിത, അമൃത വിദ്യാലയ, പന്തളം, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സഹോദയ. മൂന്നാം സ്ഥാനം പി.കെ വിശ്രുത, ശ്രീ ശങ്കര വിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , മട്ടന്നൂര്‍, കണ്ണൂര്‍ സഹോദയ.
പദ്യപാരായണം (ഇംഗ്ലീഷ് ): ഒന്നാം സ്ഥാനം എസ് സുമന, സ്‌കൂള്‍ കൊണ്ടോട്ടി, വിദ്യ സഹോദയ. രണ്ടാം സ്ഥാനം അനശ്വര രമേശ്, കാക്കനാട്, കേരള സി.ബി.എസ്.ഇ സ്‌കൂള്‍ സഹോദയ, എറണാകുളം. മൂന്നാം സ്ഥാനം ക്ലിയര്‍ ലോയിഡ്, ഈസ്റ്റ് ഫോര്‍ട്ട് , തൃശൂര്‍, ത്രിശൂര്‍ സഹോദയ. നിയ മരിയം പീറ്റര്‍, ചോയിസ് സ്‌കൂള്‍, ത്രിപ്പൂണിത്തുറ, കൊച്ചി സഹോദയ.
പ്രസംഗം ( മലയാളം) : ഒന്നാം സ്ഥാനം പ്രാര്‍ഥന മഹീബ്, ഹോളി ഗ്രേസ് അക്കാദമി, മാള, തൃശൂര്‍ സഹോദയ.
രണ്ടാം സ്ഥാനം എന്‍. കെ ദേവിക, ശ്രീ നാരായണ വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ സഹോദയ. മൂന്നാം സ്ഥാനം അശോക് ജോസഫ്, ഗ്ലോബല്‍ പബ്‌ളിക് സ്‌കൂള്‍, തിരുവാണിയൂര്‍, കൊച്ചി സഹോദയ. പൂജ അജിത്, ലൂര്‍ദ്‌സ് പബ്ലിക് സ്‌കൂള്‍, കോട്ടയം സഹോദയ.
കാറ്റഗറി 2
പ്രസംഗം ( ഇംഗ്ലീഷ് ): ഒന്നാം സ്ഥാനം ഹിബ സിദ്ദിഖ്, മൗണ്ട് ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഉളിയില്‍, വിദ്യ സഹോദയ. രണ്ടാം സ്ഥാനം ദിയ മരിയം ദീപു, ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍, പുതുപ്പള്ളി, കോട്ടയം സഹോദയ. മൂന്നാം സ്ഥാനം റേച്ചല്‍ തെരേസ തോമസ്, ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍, കേരള സി.ബി.എസ്.ഇ സ്‌കൂള്‍ സഹോദയ എറണാകുളം. ഐഷ മഞ്ഞളാംകുഴി, സില്‍വര്‍ മൗണ്ട് ഇന്റര്‍നാഷണല്‍ സ്‌കുള്‍, കാക്കോത്ത്, മലപ്പുറം സഹോദയ.
കാറ്റഗറി 3
കാര്‍ട്ടൂണ്‍: സ്ഥാനം ആദിത്യ എസ്. അജയ്, എസ്.എന്‍ പബ്ലിക് സ്‌കൂള്‍, വടക്കേവിള, വഞ്ചിനാട് സഹോദയ. രണ്ടാം സ്ഥാനം അദ്വൈത് മനോജ്, ലെ മെര്‍ പബ്ലിക് സ്‌കൂള്‍, നാട്ടിക, തൃശൂര്‍ സഹോദയ. മൂന്നാം സ്ഥാനം അഭിജിത് റാം, ശ്രീ ഗോകുലം വടകര, വടകര സഹോദയ.
കാറ്റഗറി 4
ദഫ്മുട്ട് (ആണ്‍ ): ഒന്നാം സ്ഥാനം അല്‍ഫയാദ്, ലേക് ഫോര്‍ഡ് സ്‌കൂള്‍, കാവനാട്, കൊല്ലം, വേണാട് സഹോദയ. രണ്ടാം സ്ഥാനം എച്ച്.കെ അബ്ദുല്‍ മന്നന്‍, ഐ.ഇ.എസ് പബ്ലിക് സ്‌കൂള്‍, ചിറ്റിലപ്പിള്ളി, തൃശൂര്‍ സഹോദയ. മൂന്നാം സ്ഥാനം അഭിനന്ദ് വി, എം.ഇ.എസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പട്ടാമ്പി, പാലാക്കാട് സഹോദയ.
നാടോടിനൃത്തം ( പെണ്‍): ഒന്നാം സ്ഥാനം ഗൗരി സന്തോഷ്, സെന്റ്. മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍, രാമന്‍കുളങ്ങര, വഞ്ചിനാട് സഹോദയ, ദേവനന്ദ എസ്, ബ്‌ളൂ മൗണ്ട് പബ്ലിക് സ്‌കൂള്‍, തോന്നയ്ക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."