മാണിയെ അത്ഭുതപ്പെടുത്തിയ ജയം
കോട്ടയം: പാലായില്‍ നടന്ന അഭിമാന പോരാട്ടത്തില്‍ യു.ഡി.എഫ് നേടിയ ഭൂരിപക്ഷം മാണിയെയും പാര്‍ട്ടിയെയും ഞെട്ടിച്ചു. കോഴ ആരോപണങ്ങള്‍ എല്ലാം മാണിക്ക് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും തിരിച്ചടിയായി.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പാലായില്‍ മാണിക്ക് പ്രതികൂലമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായ മുന്നേറ്റമായിരുന്നു പിന്നീട് നടന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മാണിക്കാശ്വാസമായിട്ടുണ്ട് ഈ വിജയം. പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലത്തെ തള്ളിയായിരുന്നു മാണി വിജയക്കൊടി പാറിച്ചത്.
പാലാ മണ്ഡലം കൈവിട്ടുപോകുമെന്നു കരുതിയ മാണിക്കും യു.ഡി.എഫിനും മറക്കാനാവാത്ത തെരഞ്ഞെടുപ്പായിരുന്നു. മൂന്നാം ടേമില്‍ മാണിക്കെതിരേ രംഗത്തിറങ്ങിയ മാണി സി. കാപ്പന്‍ തലവേദന സൃഷ്ടിച്ചെങ്കിലും അവസാനഫലം പുറത്തുവന്നപ്പോള്‍ ജയം മാണിക്കൊപ്പമായി.
കഴിഞ്ഞ തവണത്തേക്കാള്‍ വെറും 556 വോട്ടിന്റെ കുറവ് മാത്രമാണ് ഇത്തവണ മാണിക്കുണ്ടായത്. കേരള രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച ബാര്‍ കോഴയില്‍ മാണിക്കും പാര്‍ട്ടിക്കും അടിപതറുമെന്ന് വിചാരിച്ചവരെയെല്ലാം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു അവസാനം കേട്ടത്. 24821 വോട്ടാണ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരി നേടിയത്. നോട്ടയ്ക്ക് 907 വോട്ടും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."