നിലം തരിശിട്ടതിനെതിരേ നടപടിയില്ല; കര്‍ഷകന്‍ നില്‍പ്പുസമരത്തിനൊരുങ്ങുന്നു
മടിക്കൈ: കൃഷിയെടുക്കാനുള്ള ഭൗതിക സാഹചര്യങ്ങളുണ്ടായിട്ടും നെല്‍വയല്‍ തരിശാക്കി ഇട്ടതിനെതിരേ നല്‍കിയ പരാതിയില്‍ പഞ്ചായത്തു നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു കര്‍ഷകന്‍ നില്‍പ്പു സമരത്തിനൊരുങ്ങുന്നു. മടിക്കൈ പഞ്ചായത്തിലെ റാക്കോല്‍ പാടശേഖരത്തിലെ 168 ഏക്കറോളം തരിശിട്ടതിനെതിരേ ഏച്ചിക്കാനം കണിയില്‍ വീട്ടില്‍ പത്മനാഭനാണു സമരം പ്രഖ്യാപിച്ചത്.
രണ്ടു വര്‍ഷമായി തരിശിട്ട നെല്‍വയല്‍ കൃഷിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ഇദ്ദേഹം കഴിഞ്ഞ ഒക്ടോബര്‍ 21 നു പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരനു പരാതി നല്‍കിയിരുന്നു. നടപടിയില്ലെങ്കില്‍ നില്‍പ്പുസമരം നടത്തുമെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതി ഫയലില്‍ സ്വീകരിച്ചു രസീതു നല്‍കിയതല്ലാതെ നടപടികളൊന്നുമുണ്ടായില്ല.
പാടശേഖര സമിതിക്കു കൃഷിവകുപ്പ് അനുവദിച്ച മൂന്നു ട്രില്ലര്‍, ഒരു ട്രാക്ടര്‍, അഞ്ചു മെതിയന്ത്രം എന്നിവ ഉപയോഗിക്കാതെ തുരുമ്പെടുക്കുകയാണ്. പാടത്തേക്കു വെള്ളമെത്തിക്കാനായി കുണ്ടുവളപ്പ് മുതല്‍ കണിയില്‍ തോടു വരെ പ്ലാവിന്‍തൂര്‍, മുണ്ടിലായി, കൊക്കോട്ട് എന്നിവിടങ്ങളില്‍ മൂന്ന് അണക്കെട്ടുകളും ഉണ്ട്. പാടം തരിശിട്ടതോടെ അണക്കെട്ടുകളും നാശത്തിന്റെ വക്കിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."