അഖിലേന്ത്യാ ശ്വാനപ്രദര്‍ശനം 20ന്
കൊല്ലം: കെന്നല്‍ ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശ്വാനപ്രദര്‍ശനം 20ന് രാവിലെ 9 മുതല്‍ രാത്രി എട്ടുവരെ കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിങ് കോളജ് ഗ്രൗണ്ടില്‍ നടക്കുമെന്നു സംഘാടകസമിതി ഭാരവാഹികളായ മനോജ് കെ കുമാര്‍, ഡോ. ബി അരവിന്ദ്,ഡോ. സിനി തോമസ്,എസ് ശ്രീലാല്‍,എം.സി മാമ്മന്‍,എല്‍ മനോജ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും ചെറിയ നായ്ക്കളായ ഷിവാവ,മിനിയാച്ചര് പിന്‍ഷര്‍ മുതല്‍ വലിപ്പമേറിയ ഗ്രേറ്റ് ഡെയ്നുകളും ഭീമന്മാരായ സെയ്ന്റ് ബര്‍ണാഡ്,ബുള്‍ മാസ്റ്റിക് തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടാകും. രാവിലെ പത്തിന് മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടുമാസം പ്രായുള്ള റോട്ട്വീലര് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടികളെ സൗജന്യമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."