അഗ്രോപ്രൊസസിങ് കമ്പനി ഇന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ സന്ദര്‍ശിക്കും
മൂവാറ്റുപുഴ: പ്രതിസന്ധിയിലായ നടുക്കര അഗ്രോപ്രൊസസിങ് കമ്പനി ഇന്ന് വൈകിട്ട് 5.30ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ സന്ദര്‍ശിക്കും. മന്ത്രി കമ്പനിയുടെ നിലവിലെ ശോച്യാവസ്ഥ നേരില്‍ കണ്ട് മനസിലാക്കാനാണ് മന്ത്രി സുനില്‍ കുമാര്‍ കമ്പനിയിലെത്തുന്നത്.
കമ്പനിയുടെ നിലവിലെ ദുരവസ്ഥ ചൂണ്ടികാണിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ നേരത്തെ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പൈനാപ്പിള്‍ കര്‍ഷകരുടെ ഉന്നമനത്തിനായി യൂറോപ്യന്‍ സാമ്പത്തീക സഹായത്തോടെ നടുക്കര അഗ്രോ പ്രൊസസിംഗ് കമ്പനി സ്ഥാപിച്ചത്. പൈനാപ്പിള്‍ കര്‍ഷകരുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം നിയനന്ത്രിച്ചിരുന്നത്. നല്ല രീതിയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന് വന്ന കമ്പനി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ഭരണ സമിതിയാണ് ഇപ്പോഴും കമ്പനിയുടെ ഭരണം നടത്തി വരുന്നത്. എന്നാല്‍ ഭരണ മുന്നണിയുടെ കെടുകാര്യസ്ഥതയും പിടിപ്പ് കേടുംമൂലം കമ്പനി ഇന്ന് നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഇന്ന് കമ്പനി 10കോടിയോളം രൂപ കടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് മാസത്തോളമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ട്. ഈ ഇനത്തില്‍ 40ലക്ഷത്തോളം രൂപ നല്‍കാനുണ്ട്. പഞ്ചസാര ഇറക്കിയ വകയിലും, വിറക് ഇറക്കിയ വകയിലും, റോ മെറ്റീരിയല്‍സ് ഇറക്കിയ വകയിലും വിവിധ കമ്പനികള്‍ക്കായി രണ്ടേകാല്‍ കോടി രൂപ നല്‍കാനുണ്ട്. നാല് ലക്ഷത്തോളം രൂപ കരണ്ട് ചാര്‍ജ് ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് അടയ്ക്കാനുണ്ട്. ഇ.എസ്.ഐ, പി.എഫ്, എല്‍.ഐ.സി അടക്കം അടക്കാനുള്ള തുകകളും കുടിശ്ശിഖയാണ്.
കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ കമ്പനിയിലെ അത്യാധുനീക സൗകര്യത്തോടുകുടിയ മിഷിനറികളില്‍ പലതും പ്രവര്‍ത്തന രഹിതമാണ്. കമ്പനിയുടെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പലതും നശിച്ചത് മൂലം മഴപെയ്താല്‍ കമ്പനി ചോര്‍ന്ന് ഒലിക്കുന്ന അവസ്ഥയിലാണ്. കമ്പനിയുടെ ഇന്നത്തെ ദുരവസ്ഥ മന്ത്രിയേയും സര്‍ക്കാരിനെയും ധരിപ്പിച്ചിട്ടുണ്ടന്നും ഈമാസം ഇന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ കമ്പനി സന്ദര്‍ശിച്ച ശേഷം ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."