വരള്‍ച്ചാ ബാധിത പ്രദേശങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കണം: കലക്ടര്‍
തിരുവനന്തപുരം: ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ വരള്‍ച്ചാ രൂക്ഷമായ പ്രദേശങ്ങളുടെ മുന്‍ഗണനാ പട്ടിക ഉടന്‍ സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത തഹസില്‍ദാര്‍മാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരള്‍ച്ച ഏറ്റവും രൂക്ഷമായ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം കൂടുതല്‍ ജനങ്ങള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന തരത്തിലുമാവണം പട്ടിക തയ്യാറാക്കേണ്ടത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഈ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പൂര്‍ണ ചുമതല റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് സംയുക്തമായിട്ടായിരിക്കും.
പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ഓരോ താലൂക്കുകളുടെ ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശുദ്ധജലമെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ടാങ്കറുകള്‍ക്ക് ജി.പി.എസ് ഘടിപ്പിക്കും. വാഹനങ്ങളുടെ ട്രിപ്പ് ഷീറ്റ് വില്ലേജ് ഓഫീസര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട ജനപ്രതിനിധി എന്നിവര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. കിയോസ്‌കുകളിലേക്ക് വെള്ളമെത്തിക്കുന്നതിന് കേരള ജല അതോറിറ്റി സ്രോതസ്സുകളെ ആശ്രയിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പൊതു സ്രോതസ്സുകളിലെ ജലം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ഈ മാസം 21ന് ഉച്ചക്ക് മൂന്ന് മണിക്ക് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എഡിഎം ജോണ്‍ വി സാമുവല്‍, ഡെപ്യൂട്ടി കളക്ടര്‍ ഡി. രാജന്‍ സഹായ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഓട്ടോറിക്ഷ മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയില്‍
നെടുമങ്ങാട്: വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര പിക്കറ്റ് ഓട്ടോറിക്ഷ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച നിലയില്‍ കണ്ടെത്തി.
ആര്യനാട് പള്ളിവേട്ട ആയിഷ മന്‍സില്‍ താഹിറയുടെ ഉടമസ്ഥതയിലുള്ളതും പിതാവ് അബ്ദുല്‍ റഷീദ് മീന്‍ കച്ചവടത്തിനായി
ഉപയോഗിച്ചിരുന്നതുമായ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി 12.30ന് കത്തിയനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മീന്‍ കച്ചവടത്തിനായി തയാറാക്കി വച്ചിരുന്ന വാഹനമാണ് അഗ്‌നിക്കിരയായത്. പുറത്തിറങ്ങിയ വീട്ടുകാരാണ് വാഹനം കത്തുന്നത് കണ്ടത്. ഉടന്‍തന്നെ വെള്ളം ഒഴിച്ച് അണയ്ക്കന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി കത്തി നശിച്ചു. സമീപത്ത് നിന്നായി മണ്ണെണ്ണ കുപ്പിയും കത്തിക്കാന്‍ ഉപയോഗിച്ച തുണിയും കണ്ടെടുത്തു. ആര്യനാട് പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."