HOME
DETAILS
MAL
കോടതി റിപ്പോര്‍ട്ടിങ്ങിന് നിയമ ബിരുദം: മൗലികവകാശങ്ങളുടെ ലംഘനമാണെന്ന് വി.ഡി സതീശന്
backup
November 19 2016 | 12:11 PM
കൊച്ചി: കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമ ബിരുദം യോഗ്യതയാക്കിയ ഹൈക്കോടതി നടപടി മൗലിവകാശങ്ങളുടെ ലംഘനമാണെന്ന് വി.ഡി സതീശന് എം.എല്‍.എ.
എറണാകുളും പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലവകാശം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി റിപ്പോര്‍ട്ടിങ്ങിന് മാനദണ്ഡം നടപ്പാക്കിയാല്‍ ആളില്ലാത്ത അസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതിയും മാണദണ്ഡങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും അപ്രായോഗികമായതിനാല്‍ കര്‍ക്കശമായി നടപ്പാക്കിയട്ടില്ല. സുപ്രിംകോടതി പോലും ഉപേക്ഷിച്ച മാനദണ്ഡങ്ങള്‍ ഇവിടെ നടപ്പാക്കുന്നതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളുണ്ടെന്നും സതീശന് പറഞ്ഞു.
ജോലി ചെയ്യാനുള്ള പൗരന്റെ അവകാശങ്ങളെ ചോദ്യചെയ്യലാണ് പുതിയ നിയമമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."