ഗുരുവായൂരില്‍ അബ്ദുല്‍ഖാദറിന് ചരിത്രനേട്ടം
ഗുരുവായൂര്‍: തുടര്‍ച്ചയായി മൂന്നു വിജയം നേടി കെ.വി അബ്ദുല്‍ഖാദര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇടം നേടി. മുമ്പ് ഈ മണ്ഡലത്തില്‍ പി.കെ.കെ ബാവ മൂന്നുതവണ വിജയം നേടിയിട്ടുണ്ടെങ്കിലും ഒരിടവേളക്കു ശേഷമാണ് മൂന്നാം വിജയം ഉണ്ടായത്.
1982, 1987 വര്‍ഷങ്ങളില്‍ ജയിച്ച പി.കെ.കെ ബാവ 1991ല്‍ പി.എം അബൂബക്കറിന് വേണ്ടി മാറിക്കൊടുത്തു.
പിന്നീട് 2001ലാണ് ബാവ മൂന്നാം വിജയം നേടിയത്. 1994ലെ ഉപതിരഞ്ഞെടുപ്പ് അടക്കം പി.ടി കുഞ്ഞുമുഹമ്മദ് തുടര്‍ച്ചയായി മൂന്നുതവണ മത്സരിച്ചെങ്കിലും രണ്ടുതവണയേ വിജയിക്കാനായുള്ളൂ. ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്‍സമദ് സമദാനിയേയും പിന്നീട് വന്ന 1996ലെ പൊതു തെരഞ്ഞെടുപ്പില്‍ ആര്.പി മൊയ്തുട്ടിയേയും പരാജയപ്പെടുത്തിയ പി.ടി കുഞ്ഞുമുഹമ്മദ് 2001ലെ തെരഞ്ഞെടുപ്പില്‍ പി.കെ.കെ ബാവയോട് പരാജയപ്പെട്ടു.
2006ലാണ് കെ.വി അബ്ദുള്‍ഖാദര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്യുന്നത്. ആ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ സി.എച്ച് റഷീദിനേയും 2011ല്‍ ലീഗിലെ തന്നെ അഷറഫ് കോക്കൂരിനേയുമാണ് പരാജയപ്പെടുത്തിയത്. 2006ല്‍ 12500ഉം 2011ല്‍ 9968ഉം ഇപ്പോള്‍ 15098ഉം ആണ് അബ്ദുള്‍ഖാദറിന്റെ ഭൂരിപക്ഷം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."