ഗുരുവായൂരിന് ഫലത്തില്‍ മൂന്ന് എം.എല്‍.എമാര്‍
ഗുരുവായൂര്‍: കഴിഞ്ഞ നിയമസഭയിലേതെന്നപോലെ ഇത്തവണയും ഗുരുവായൂര്‍ സ്വദേശികളായ മൂന്ന് എം.എല്‍.എമാര്‍ നിയമസഭയിലുണ്ടാകും. ഗുരുവായൂരില്‍ നിന്നും വിജയിച്ച കെ.വി അബ്ദുള്‍ഖാദര്‍, നാട്ടികയില്‍ നിന്നും വിജയിച്ച ഗീത ഗോപി, തൃത്താലയില്‍ നിന്നും വിജയിച്ച വി.ടി ബല്‍റാം എന്നിവരാണവര്‍. മൂന്നാം തവണയും ഗുരുവായൂരില്‍ നിന്നും ജനവിധി തേടിയ കെ.വി അബ്ദുള്‍ഖാദര്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് കറുപ്പംവീട്ടില്‍ അബുവിന്റെയും പാത്തുവിന്റെയും മകനാണ്.
ഡി.വൈ.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം സി.പി.എം ഏരിയ സെക്രട്ടറിയായിരുന്നു.
ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ താമരയൂരിലെ അബ്ദുള്‍റഹ്മാന്‍ മാസ്റ്ററുടെ മകളെയാണ് വിവാഹം ചെയ്തിട്ടുള്ളത്. നാട്ടികയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച ഗീത ഗോപി ദേവസ്വം ജീവനക്കാരന്‍ ഗുരുവായൂര്‍ കാരക്കാട് ഗോപിയുടെ ഭാര്യയാണ്.
95ലെ പ്രഥമ ഗുരുവായൂര്‍ നഗരസഭയില്‍ കൗണ്‍സിലറായി രാഷ്ട്രീയജീവിതം തുടങ്ങി. 2004ലും 2009ലും നഗരസഭ ചെയര്‍മാനായി.
2011ല്‍ കൗണ്‍സിലറായിരിക്കുമ്പോഴാണ് നാട്ടികയില്‍ മത്സരിച്ച് എം.എല്‍.എ ആയത്. ജന്മനാട് ഈ മണ്ഡലത്തിലെ തന്നെ പുന്നയൂര്‍ക്കുളം. ഗുരുവായൂര്‍ കിഴക്കെ നട കൊളാടിപ്പടിയില്‍ കിടുവത്ത് ഉണ്ണിമാസ്റ്ററുടെയും രത്‌നവല്ലിയുടേയും മകനാണ് വി.ടി ബല്‍റാം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെ രംഗപ്രവേശം. യൂണിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായിരുന്നു. ഡിഗ്രി റാങ്ക് ജേതാവ് കൂടിയാണ്. 2011ല്‍ തൃത്താലയില്‍ നിന്നും അട്ടിമറി വിജയം നേടി എം.എല്‍.എ ആയി. ഈ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."