ടാക്‌സി പെര്‍മിറ്റ് അനുവദിക്കാനാവില്ലെന്ന് സിയാല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടാക്‌സി പെര്‍മിറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിട്ടുള്ള സംഘടനകള്‍ക്ക് വഴങ്ങാനാവില്ലെന്ന് സിയാല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.
വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് ടാക്‌സി പെര്‍മിറ്റ് അനുവദിക്കുന്നത്. സിയാലില്‍ ടാക്‌സി പെര്‍മിറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി ചില വ്യക്തികളും സംഘടനകളും സ്വകാര്യ ടാക്‌സി ഉടമകളെ സമീപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുടെ നീക്കങ്ങളില്‍ വഞ്ചിതരാകരുതെന്നും സിയാല്‍ പ്രസ്താവനയില്‍ പറഞ്ഞു. പെര്‍മിറ്റ് വിതരണം, ടാക്‌സി സര്‍വ്വീസ് നടത്തിപ്പ് എന്നിവക്കായി സിയാല്‍ മുന്‍കൈയെടുത്ത് 1999 ല്‍ കൊച്ചിന്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടാക്‌സി കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്.
ഈ സൊസൈറ്റിയുടെ കീഴില്‍ റവന്യു വകുപ്പിലെ രേഖകളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇനി വരുന്ന ഒഴിവുകളിലേക്ക് സ്ഥലം നഷ്ടപ്പെട്ടവരില്‍ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കാണ് മുഖ്യ പരിഗണന നല്‍കുകയെന്ന് സിയാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."