കുടിവെള്ളത്തിന് ശാശ്വത പരിഹാരം കിണര്‍ റിചാര്‍ജിങ്; പദ്ധതി ഫലപ്രദമെന്ന് തെളിയിച്ച് കീരംപാറ നിവാസികള്‍
കോതമംഗലം:കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം കിണര്‍ റിചാര്‍ജിങ് തന്നെ; പദ്ധതി ഫലപ്രദമെന്നു തെളിയിച്ച് കീരംപാറ നിവാസികള്‍. നമ്മള് പാഴാക്കികളയുന്ന മഴവെള്ളം ശാസ്ത്രീയമായ രീതിയില്‍ സംഭരിച്ച് കിണറ്റിലേക്ക് നിറച്ചാല്‍ കുടിവെള്ളത്തിന് കനത്തക്ഷാമം അനുഭവിക്കു കൊണ്ടിരിക്കുന്ന വീടുകളിലെ ജലക്ഷാമത്തിനു നൂറുശതമാനം പരിഹാരമാകുമെന്നു തെളിയിക്കുകയാണു കീരംപാറ പഞ്ചായത്തിലെ കുറച്ച് വീട്ടുകാര്‍.
വീടിന്റെ ടെറസില്‍ നിന്നോ ,മേച്ചിലില്‍ നിന്നോ വീഴുന്ന മഴവെള്ളം പൈപ്പ് വഴി സംഭരിച്ച് കിണറ്റിന്കരയില് ഒരുക്കിയിരിക്കുന്ന ടാങ്കില്‍ വീഴിക്കുന്നു. ഈ ടാങ്കിന്റെ പകുതിയോളം ഭാഗം ബേബി മിറ്റലും ചിരട്ട കരിയും മണലും കൊണ്ട് നിറക്കുന്നു. ഇതിന് മുകളിലായി നെറ്റ് വിരിയുമുണ്ട്. ടാങ്കില്‍ വീഴുന്ന മഴവെള്ളം ഇതില്‍ കൂടി അരിച്ച് മലിനമില്ലാതെയാണു കിണറില്‍ വീഴുന്നത്. ദിവസേന പെയ്യുന്ന ഒരു ഭേദപ്പെട്ട മഴയില്‍നിന്നും ആയിരകണക്കിന് ലിറ്റര്‍ വെള്ളം കിണറ്റിനുള്ളില്‍ ശേഖരിക്കപ്പെടും.മഴക്കാലത്ത്പല പ്രാവശ്യം ഇത്തരത്തില്‍ കിണര്‍ റീചാര്‍ജിങ് ആവര്ത്തിക്കപ്പെടുമ്പോള്കിണറില് വീഴുന്ന ജലമത്രയും പരിസരങ്ങളെ നനവോടെ പരിപാലി ക്കുകയും തദ്ഫലമായി കിണറ്റിന്റെ അടിഭാഗങ്ങളില്‍ ഉറവകള്‍ ഉത്ഭവിക്കുകയും കിണര്‍ വെള്ളം ദൗമാന്തര്ഭാഗങ്ങളിലേക്ക് താഴാതെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
പൊതുപ്രവര്‍ത്തനും വ്യാപാരി നേതാവു കൂടിയായ മാമച്ചന് ജോസഫ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നിറഞ്ഞ് കവിഞ്ഞ തന്റെ കിണര്‍ ചൂണ്ടികാട്ടി തന്റെ മാതൃക പിന്തുടരാനാണ് ജലക്ഷാമക്കാരോടുള്ള അഭ്യര്‍ത്ഥന.
ധാരാളം പണം നമ്മള് വീട് മോടിപിടിപ്പിക്കലിനും മറ്റുമായിചിലവിടുമ്പോള് വെറും 7500 രൂപക്കടുത്ത് ചിലവ് വരുന്ന ഈ പദ്ധതി നിര്‍ബന്ധമായും എല്ലാ വീടുകളിലും നടപ്പിലാക്കി കുടിവെള്ളത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് മാമച്ചന്റെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."