വാഹനങ്ങള്‍ ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യുക
കല്‍പ്പറ്റ: സമസ്ത ജില്ലാ കോഡിനേഷന്റെ ആഭിമുഖ്യത്തില്‍ നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകരെയുമായി വൈത്തിരി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് ആളുകളെ ഇറക്കി ബൈപ്പാസില്‍ വലതു വശത്തായും കമ്പളക്കാട്, മീനങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സിവില്‍ സ്‌റ്റേഷന് പരിസരത്ത് ജനങ്ങളെ ഇറക്കി ബൈപ്പാസില്‍ ഇടതു വശത്തായും പാര്‍ക്ക് ചെയ്യേണ്ടതാണെന്നും അസര്‍ നിസ്‌കാരാനന്തരം റാലി തുടങ്ങുന്നതിനാല്‍ കൃത്യ സമയം പാലിക്കാനും അംഗ ശുദ്ധി വരുത്തിയും വിരിച്ച് നിസ്‌കരിക്കാനായി മുസല്ലയോ പേപ്പറോ കൈവശം കരുതിയും വരണമെന്നും വളരെ സമാധാന പരമായി നിശ്ചയിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍ മാത്രം വിളിച്ച് റാലിയുടെ പരിപൂര്‍ണ വിജയത്തിനായി സഹകരിക്കണമെന്നും കോഡിനേഷന്‍ ജില്ലാ ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍, കണ്‍വീനര്‍ ഹാരിസ് ബാഖവിയും ആവശ്യപ്പെട്ടു.
റാലിയുടെയും പൊതു സമ്മേളനത്തിന്റെയും അന്തിമ രൂപം കാണുന്നതിനായി കോഡിനേഷന്‍ ജില്ലാ ഭാരവാഹികളുടെയും റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ഇന്ന് രാവിലെ 11നും വളണ്ടിയര്‍ വിംങ്, വിഖായ സമിതികളുടെ യോഗം ഉച്ചക്ക് 2.30നും കല്‍പ്പറ്റ സമസ്താലയത്തില്‍ ചേരുമെന്നും ബന്ധപ്പെട്ട മുഴുവന്‍ ആളുകളും എത്തിച്ചേരണമെന്നും കണ്‍വീനര്‍ അറിയിച്ചു.
വളണ്ടിയര്‍ മാര്‍ച്ച് ഇന്ന്
കല്‍പ്പറ്റ: സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ ഇന്ന് വൈകിട്ട് നാലിന് എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍ മാര്‍ച്ച് സംഘടിപ്പിക്കും.
മാര്‍ച്ചില്‍ പങ്കെടുക്കേണ്ട വളണ്ടിയേഴ്‌സ് ഇന്ന് ഉച്ചക്ക് 2.30ന് സമസ്ത ജില്ലാ കാര്യാലയത്തില്‍ എത്തിചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."