മാതൃകാ അങ്കണവാടിയില്‍ വൈദ്യുതി എപ്പോഴെത്തും ?
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏക മാതൃകാ അംഗണവാടി ആയിറ്റിയിലാണ്. ആധുനീക സൗകര്യങ്ങളോടുകൂടിയുള്ള അങ്കണവാടിയാണെങ്കിലും വൈദ്യുതിയും ഇതുവരെ എത്തിയിട്ടില്ല.
കുട്ടികളുടെ പാര്‍ക്കും കടലാസില്‍ തന്നെ. ചുറ്റു മതില് കെട്ടി സുരക്ഷയൊരുക്കിയ മാതൃകാ അങ്കണവാടിയിലെ മുകളിലത്തെ നില വയോജനങ്ങള്‍ക്ക് വിശ്രമിക്കാനുള്ളതാണ്. താഴത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ആയിറ്റി വാര്‍ഡ് അംഗമായിരുന്ന ശംസുദ്ദീന്‍ ആയിറ്റി എന്നിവരുടെ ശ്രമഫലമാണ് മാതൃക അങ്കണവാടി ആയിറ്റിയില്‍ എത്തിയത്. സാമൂഹ്യ നീതി വകുപ്പിന്റെ 17 ലക്ഷം രൂപയും, കെ.കുഞ്ഞിരാമന് എം.എല്‍.എയുടെ 6.75 ലക്ഷം രൂപയും ചേര്‍ത്താണ് പഞ്ചായത്ത് വിട്ടു നല്കിയ സ്ഥലത്ത് അങ്കണവാടി പണിതത്.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലായി ആകെ 39 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ 35 അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിട സൗകര്യമുണ്ട്. ബാക്കിയുള്ള നാലെണ്ണത്തില്‍ രണ്ട് അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ ബാവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."