HOME
DETAILS

കാര്‍ഷിക സര്‍വകലാശാലകള്‍ ജനങ്ങളുമായി അടുക്കണം: മന്ത്രി വി.എസ് സുനില്‍കുമാര്‍

  
backup
November 22 2016 | 04:11 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d

 

പൂക്കോട്: വിദ്യാര്‍ഥികള്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാവുന്ന വിധത്തില്‍ ഗവേഷണ വിഷയങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. വെറ്ററനറി സര്‍വകാലശാലയില്‍ ബിരുദദാന സര്‍ട്ടിഫിക്കറ്റ് വിതരണവും അവാര്‍ഡ് വിതരണവും സുമേധ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫീസുകള്‍ കുത്തനെയുയര്‍ത്തി സര്‍വകാലശാലയെ കച്ചവട കേന്ദ്രമാക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമല്ല. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മക്കള്‍ക്കും ഒരു പോലെ പഠിക്കാനും ഉയരാനുമുള്ള സംവിധാനമാണിത്. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് ഇതുവരെ പതിനായിരം രൂപ മാത്രമാണ് നല്‍കിയത്. ഈ വര്‍ഷം മുതല്‍ ഈ തുക ഇരുപതിനായിരം രൂപയായി നല്‍കും.
സാമൂഹിക പ്രതിബദ്ധതയുള്ള സമീപനമാണ് മുഴുവന്‍ സമയ ഗ്രാമീണ സേവനത്തിന് നിയുക്തമാകുന്ന ഡോക്ടര്‍മാര്‍ നിറവേറ്റണ്ടത്. മൃഗസംരക്ഷണ മേഖലയില്‍ ആത്മാര്‍ഥമായ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ കാര്‍ഷികമായ ഉന്നതികള്‍ക്കും ഇതെല്ലാം വഴിയൊരുക്കും. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ അനിവാര്യമാണ്.
അന്താരാഷ്ട്ര വിപണിയില്‍ നിന്നും പാലുല്‍പന്നങ്ങള്‍ ഇന്ത്യയിലേക്കുപോലും വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുകയാണ്. ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ നാടന്‍ ഇനം പശുക്കളുടെ പാലിനും ഉല്‍പന്നങ്ങള്‍ക്കുമെല്ലാം വിപണിയുണ്ട്. ഇവിടെ തനിനാടന്‍ ഇനങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച് സങ്കരയിനങ്ങളുടെ പിന്നില്‍ പോകുന്ന ശീലമാണുള്ളത്. മികവുറ്റ ജനസ്സുകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ജൈവകാര്‍ഷിക സംസ്‌കാരം ഇവിടെ വളര്‍ന്നുവരണം.
സര്‍ക്കാര്‍ ഹരിതകേരളമെന്ന പദ്ധതി ഇതിനായി തയാറാക്കിവരികയാണ്. കാര്‍ഷിക സര്‍വകലാശാലകള്‍ മികവുറ്റ പദ്ധതികളുമായി ജനങ്ങളുമായി കൂടുതല്‍ അടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സാമൂഹ്യ സംരഭത്വ പരിപാടിയായ സ്വമേധ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. വെറ്റനററി സര്‍വകലാശാലയുടെ മൂല്യവര്‍ധിത മീറ്റ് ഉത്പന്നങ്ങളുടെ വിതരണവും വിവിധ രംഗങ്ങളില്‍ മികവുകാട്ടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു.
സര്‍വകലാശാലയുടെ വാര്‍ത്താപത്രികയും ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. ഡോ. എ ഉഷ, ഡോ. ദേവാനന്ദ്, ഡോ. ടി ശ്രീകുമാര്‍, ഡോ. അരുണാ പണിക്കര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഇന്‍ചാര്‍ജ് അനില്‍ സേവ്യര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, സര്‍വകലാശാല രജിസ്ട്രാര്‍ ജോസഫ് മാത്യു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago