സമിതികള്‍ പുനഃസംഘടിപ്പിച്ചു
പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഭരണ സമിതിയും നിര്‍വഹണ സമിതിയും പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ കലക്ടര്‍ അധ്യക്ഷയായ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എം.ബി. രാജേഷ് എം.പി, എം.എല്‍.എ മാരായ പി. ഉണ്ണി, കെ. ബാബു, മുഹമ്മദ് മുഹ്സിന്, പഞ്ചായത്ത് പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് വണ്ടാഴി പ്രസിഡന്റ് സുമവല്ലി മോഹന്‍ദാസ്, ഡി.ടി.പി.സി സെക്രട്ടറി, പൊതുമരാമത്ത് റോഡ്സ്-ജലസേചനം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം), ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായി മുണ്ടൂര്‍ സേതുമാധവന്, ഡി. സദാശിവന്, ജില്ലാ പൊലിസ് സൂപ്രണ്ട്, ടൂറിസം മേഖലയിലുള്ള പ്രമുഖരായ രണ്ട് വ്യക്തികള്‍- ടി.ആര്. അജയന്, വി.കെ. ചന്ദ്രന്, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ എന്നിവരാണ് അംഗങ്ങള്‍.
നിര്‍വഹണ സമിതിയില്‍ ജില്ലയിലെ എല്ലാ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ കൂടാതെ കൂടുതല്‍ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."