HOME
DETAILS

വൈറ്റിലയില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വീണ്ടും പുനസ്ഥാപിച്ചു പരിഹാരമാകാതെ പരിഷ്‌ക്കാരം

  
backup
November 22 2016 | 09:11 AM

%e0%b4%b5%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%bf


മരട്: വൈറ്റില ജങ്ഷനിലെ സിഗ്‌നല്‍ സംവിധാനം തിങ്കളാഴ്ച രാവിലെയോടെ പഴയ പടിയാക്കി. ഞായറാഴ്ച തൈക്കൂടം യു ടേണ്‍ ഭാഗത്തുണ്ടായ വാഹനാപകടവും മരണവും ട്രാഫിക്ക് പരിഷ്‌ക്കരണത്തിന്റെ അശാസ്ത്രീയത മൂലമാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ വൈറ്റില ജങ്ഷനിലെ സിഗ്‌നല്‍ സംവിധാനം പുനസ്ഥാപിച്ചത്. എന്നാല്‍ ഇതറിയാതെ തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വന്ന വാഹനങ്ങളിലേറെയും തൈക്കൂടം യുടേണിലേക്കെത്തിയത് ദേശീയ പാതയില്‍ വൈറ്റില മുതല്‍ നെട്ടൂര്‍ വരെ വന്‍ ഗതാഗതകരുക്കിനിടയാക്കി.
ഞായറാഴ്ച രാവിലെ തൈക്കൂടം യൂടേണ്‍ ഭാഗത്ത് നടന്ന വാഹനാപകടത്തെ തുടര്‍ന്ന് എറണാകുളം സിമിത്തേരി മുക്കില്‍ മുന്‍ താസ് വീട്ടില്‍ സൈനബ (77) എന്ന സ്ത്രീ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ മൂന്ന് പേര്‍ എറണാകളും മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ്. 4 കാറുകളും ഒരു ബസുമാണ് അപകടത്തില്‍ പെട്ടത്.
കഴിഞ്ഞ ജൂലൈയിലാണ് വൈറ്റിലയില്‍ നിലവിലെ ട്രാഫിക് ഫിഷ്‌ക്കരണം നടപ്പാക്കിയത്. സെപ്റ്റംബറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ഥിനി വാഹനം തട്ടി മരണമടഞ്ഞിരിന്നു. കുമ്പളത്തെ അമ്മ വിട്ടില്‍ നിന്നും ഓണാഘോഷം കഴിഞ്ഞ് തൊടുപുഴയിലെ വീട്ടിലേക്ക് മാതാപിതാക്കളോടൊപ്പം മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഇന്നലെ രാവിലെ സിഗ്‌നല്‍ പുനസ്ഥാപിച്ചെങ്കിലും ഒന്‍പത് മണിയോടെ തന്നെ കൊച്ചി ബൈപാസ് റോഡില്‍ ഗതാഗത കുരുക്കനുഭവപ്പെട്ട് തുടങ്ങി.
ട്രാഫിക് പൊലിസും വാര്‍ഡന്മാരും ചേര്‍ന്ന്ഇരുപതോളം പേര്‍ ഗതാഗതം നിയന്ത്രിക്കാന്‍ ജങ്ഷന്റെ വിവിധ ഭാഗങ്ങളിലായി നിലയിറപ്പിച്ചിരുന്നു. പതിനൊന്ന് മണിയായപ്പോള്‍ തന്നെ ഗതാഗതം നിയന്ത്രിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കരുക്കഴിക്കാനാകാതെ വലയുന്ന അവസ്ഥയിലായി. പലര്‍ക്കും കൃത്യസമയത്ത് ജോലിക്കെത്താനായില്ല.
ഇടറോഡുകള്‍ പലതും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. ആംബുലന്‍സുകളും കുരുക്കില്‍പ്പെട്ടു. ഗതാഗത കുരുക്കിനെ തുടര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തമ്മില്‍ ഉരസലും യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി.
പതിനൊന്നരയോടെയാണ് ഗതാഗതക്കുരുക്കിന് അല്‍പം ആശ്വാസമായത്. വൈകിട്ട് അഞ്ച് മുതല്‍ വീണ്ടും ഗതാഗത കുരുക്ക് തുടങ്ങി. ഏഴ് മണി വരെ ഇത് തുടര്‍ന്നു. ചൊവ്വാഴ്ച കൂടുതല്‍ പൊലിസിനെ നിയോഗിച്ച് ഗതാഗതം നിയന്ത്രിച്ച് ബുദ്ധി മുട്ട് ഒഴിവാക്കുമെന്ന് ട്രാഫിക് അസി.കമ്മിഷണര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago