സഹകരണ പ്രശ്‌നം: പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധവുമായി കേരളാ എം.പിമാര്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ എം.പി മാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. രാജ്യസഭാ എം.പിയും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
കേരളത്തിലെ സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് ആന്റണി പറഞ്ഞു. ഇനിയും റിസര്‍വ് ബാങ്ക് അനുകൂല നിലപാട് എടുത്തിട്ടില്ലെങ്കില്‍ കേരളത്തില്‍ ആത്മഹത്യ വര്‍ധിക്കും. പ്രശ്‌നപരിഹരിക്കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നല്‍കിയട്ടും നടപടികള്‍ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും ജനങ്ങളുടെ പ്രശ്‌നം പറയാന്‍ പ്രധാനമന്ത്രി അനുമതി നല്‍കാത്തെത് എന്ത്‌കൊണ്ടാണെന്ന് അറിയില്ലെന്നും ആന്റണി പറഞ്ഞു.
വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കിയ അധികാരങ്ങള്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്നത് വരെ ഒറ്റക്കെട്ടായി സഭക്കകത്തും പുറത്തും സമരം നടത്തുമെന്നും ആന്റണി വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."