ബഹ്റൈന്‍ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍
മനാമ: കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ജന. കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ കമ്മറ്റി സാരഥികളായ എസ്.വി ജലീല്‍(പ്രസിഡണ്ട്), അസൈനാര്‍ കളത്തിങ്ങല്‍ (ജനറല്‍ സെക്രട്ടറി) എന്നിവര്‍ തല്‍ സ്ഥാനങ്ങളില്‍ തുടരും.
ഹബീബ് റഹ്മാന് (ട്രഷറര്‍), ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കരീം കുളമുള്ളതില്‍, പി.വി സിദ്ധീഖ്, ടി.പി മുഹമ്മദലി ,ഷാഫി പാറക്കട്ട (വൈസ് പ്രസിഡന്റുമാര്‍), ഗഫൂര്‍ കൈപ്പമംഗലം, സൈഫുദ്ധീന്‍ തൃശൂര്‍, മൊയ്തീന് കുട്ടി കൊണ്ടോട്ടി, കെ.പി മുസ്തഫ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗം കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘടാനം ചെയ്തു. റിട്ടേണിങ്ങ് ഓഫീസറായി നാട്ടില്‍ നിന്ന് എത്തിയ അബ്ദുറഹിമാന് രണ്ടത്താണിയാണ് തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയത്. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ സമാപന പ്രഭാഷണം നടത്തി.
ബഹ്റൈനിലെ വിവിധ ജില്ലാ, ഏരിയ കമ്മിറ്റികള്‍ നിശ്ചയിച്ച അഞ്ഞൂറോളം കൗണ്‍സില്‍ അംഗങ്ങളാണു യോഗത്തില്‍ പങ്കെടുത്തത്. വിവിധ പാനലുകളില്‍ നിന്നു ജനാധിപത്യ രീതിയിലായിരുന്നു തെരഞ്ഞെടുപ്പെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേ സമയം പുലര്‍ച്ചെ 2 മണി വരെ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് വീറും വാശിയും നിറഞ്ഞതായിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് രീതിയെ ചൊല്ലിയുണ്ടായ ചില അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും വാഗ്വാദങ്ങളിലും കലാശിച്ചു. ഒടുവില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റു കൂടിയായ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
അതിനിടെ ചില ഏരിയകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമുയര്‍ന്നിട്ടുണ്ട്. 14 എണ്ണത്തിനു പകരം 20ലധികം പാനലുകളെത്തിയതും നേരത്തെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതേ സമയം ഇക്കാര്യത്തില്‍ എല്ലാവര്ക്കും തൃപ്തികരമായ തീരുമാനം അടുത്ത യോഗത്തില്‍ ഉണ്ടാകുമെന്നും മുഴുവന്‍ ജില്ലാ ഏരിയാ കമ്മറ്റികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാക്കുമെന്നും നിയുക്ത പ്രസിഡന്റ് എസ്.വി.ജലീല്‍ യോഗത്തില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."