നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി മൊയ്തീന്‍
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍. സഹകരണ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സഹകരണ ബാങ്കുകള്‍ക്കും സഹകരണസംഘങ്ങള്‍ക്കും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി നല്‍കാതിരിക്കുന്നത് നീതിനിഷേധമാണ്. സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ റിസര്‍വ് ബാങ്കും പങ്കാളിയാണ്. പ്രാഥമിക സഹകരണബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്ന പ്രചരണം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കേന്ദ്രത്തെ നേരിട്ടും എം.പിമാര്‍ മുഖേനയും ധരിപ്പിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. എം.പിമാരെ കാണാന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കിയില്ല.
സഹകരണബാങ്കുകള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് നല്‍കിയ ഇളവ് പുന:സ്ഥാപിക്കണം. സഹകരണമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീതിപൂര്‍വമായ നിലപാട് സ്വീകരിക്കണമെന്നും മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."