HOME
DETAILS
MAL
കലാധ്യാപക നിയമനം: നാടകവുംനൃത്തവും ഉള്‍പ്പെടുത്തണം
backup
November 23 2016 | 06:11 AM
തിരുവനന്തപുരം: നാടക-നൃത്തകലകള്‍ ഒഴിവാക്കിയ കലാ അധ്യാപക നിയമന ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കലാവിദ്യാര്‍ഥി സമരസമിതിയും ഓള്‍ കേരള ഡാന്‍സ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷനും രംഗത്ത്. പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തില്‍ നാടക-നൃത്തകലകളെക്കൂടി ഉള്‍പ്പെടുത്തണമെന്നും അല്ലാത്തപക്ഷം നിയമനടപടിക്ക് ഒരുങ്ങുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡാന്‍സ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ രക്ഷാധികാരി കലാമണ്ഡലം വിമലാമേനോന്‍, സെക്രട്ടറി ഗിരിജാചന്ദ്രന്‍, ട്രഷറര്‍ കലാമണ്ഡലം മാലിനിനായര്‍, കലാവിദ്യാര്‍ഥി സമരസമിതി ചെയര്‍മാന്‍ എം.പ്രദീപന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."