HOME
DETAILS
MAL
കൃഷിയിടത്തില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
backup
November 23 2016 | 06:11 AM
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തോട്ടാമൂലയിലെ ഭാസ്കരന്റെ കൃഷിയിടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. 30 വയസ് പ്രായമുള്ള കൊമ്പനാനയാണ് ചരിഞ്ഞത്.
കൃഷി സംരക്ഷിക്കുന്നതിനായി നിര്‍മിച്ച വൈദ്യുതി വേലിയില്‍ നിന്നാകാം ഷോക്കേറ്റതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്ഡന് പി ധനേഷ് കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ഹീരലാല്, ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ സി.കെ ആസിഫ് എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ആനയുടെ ജഡം വാഹനത്തില്‍ കയറ്റി മുത്തങ്ങ കാട്ടില്‍ വെച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."